നിങ്ങളുടെ പെര്‍ഫ്യൂമിന് ഈ മണമാണോ? എങ്കില്‍, അവള്‍ നിങ്ങളുടെ അടുത്തെത്തും

Webdunia
ശനി, 4 ഫെബ്രുവരി 2017 (18:04 IST)
യുവാക്കളുടെ ഹരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ട് തന്നെയാണ് യുവാക്കള്‍ക്കു വേണ്ടി ഒരു പെര്‍ഫ്യൂം 
തന്നെ ഇറക്കാന്‍ സണ്ണി തീരുമാനിച്ചത്. ഒരാള്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂമിന്റെ മണത്തിന് എതിര്‍ലിംഗത്തില്‍ ഉള്ളവരെ ആകര്‍ഷിക്കാന്‍ വരെ കഴിയും. പെര്‍ഫ്യൂമുകളുടെ മിക്ക പരസ്യങ്ങളും ഇങ്ങനെയാണ്. പെര്‍ഫ്യൂം സ്പ്രേ ചെയ്തു പോകുന്ന നായകനിലേക്ക് ലൈംഗികമായി ആകര്‍ഷിക്കപ്പെടുന്ന നായിക, തിരിച്ചും. ഒരാളെ ലൈംഗികതയിലേക്ക് ആകര്‍ഷിക്കുന്നതില്‍ മണത്തിനും പങ്കുണ്ടെന്ന് തെളിയിക്കുന്ന പരസ്യങ്ങളാണ് ഇവ. പോണ്‍ സിനിമകളിലെ നായിക ആയിരുന്ന സണ്ണി ലിയോണ്‍, ‘സണ്ണി ലിയോണ്‍ ലസ്റ്റ്’ എന്ന പേരിലാണ് പെര്‍ഫ്യൂം പുറത്തിറക്കിയത്.
 
ലോകത്തിലെ എല്ലാ പെര്‍ഫ്യൂം കമ്പനികളും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ പെര്‍ഫ്യൂമുകള്‍ പുറത്തിറക്കാറുണ്ട്. പുരുഷന്മാര്‍ക്ക് വേണ്ടി ഇറക്കുന്ന പെര്‍ഫ്യൂം ഉപയോഗിച്ചാല്‍ സ്ത്രീകളെ എളുപ്പം ആകര്‍ഷിക്കാന്‍ കഴിയുമെന്നും സ്ത്രീകള്‍ക്ക് വേണ്ടി ഇറക്കുന്ന പെര്‍ഫ്യൂം ഉപയോഗിക്കുന്നതു വഴി പുരുഷന്മാരെ സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്നുമാണ് പറയുന്നത്. എന്നാല്‍, ഇതിലൊന്നും ഒരു കാര്യവുമില്ലെന്നും പറയുന്നുണ്ട്.
 
ഒരു പെര്‍ഫ്യൂം കമ്പനി ഉടമ തന്നെയാണ് ആണ്‍-പെണ്‍ വ്യത്യാസവുമായി പെര്‍ഫ്യൂം വിപണിയില്‍ ഇറങ്ങുന്നതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് പറയുന്നത്. യു എ ഇയിലെ സുഗന്ധദ്രവ്യ കമ്പനി ഉടമയായ മുസ്തഫയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ലിംഗവ്യത്യാസം അനുസരിച്ച് ആണ്‍പെണ്‍ പെര്‍ഫ്യൂമുകള്‍ ഇറക്കുന്നത് മാര്‍ക്കറ്റിങ് തന്ത്രമാണെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒരേ പെര്‍ഫ്യൂം അടിച്ചാലും ഓരോരുത്തരുടെ ശരീരവും വ്യത്യസ്ത ഗന്ധമായിരിക്കും പ്രസരിപ്പിക്കുക. ഓരോരുത്തരുടെയും ശരീരഗന്ധം അനുസരിച്ച് ആയിരിക്കും ഈ മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
 
എന്നാല്‍, നേരത്തെ പറഞ്ഞതു പോലെ മിക്ക പെര്‍ഫ്യൂമുകളുടെയും പരസ്യം എതിര്‍ലിംഗത്തില്‍ ഉള്ളവരെ ആകര്‍ഷിക്കാന്‍ കഴിയും എന്ന് തന്നെ ആയിരിക്കും. പെര്‍ഫ്യൂം വാങ്ങുമ്പോള്‍ ഈ പറയുന്നത് ശ്രദ്ധിച്ചില്ലെങ്കിലും മറ്റു പലതും ശ്രദ്ധിക്കണം. നിറം മുതല്‍ ബോട്ടിലിന്റെ ആകൃതിയും സീരിയല്‍ നമ്പറും ഒക്കെ ശ്രദ്ധിക്കണം. ഇളം നിറമായിരിക്കും മിക്കപ്പോഴും പെര്‍ഫ്യൂമുകള്‍ക്ക്. എന്നാല്‍, വെള്ളം ധാരാളം ചേര്‍ത്തിട്ടുണ്ടെങ്കില്‍ പച്ചവെള്ളത്തിന്റെ നിറമായിരിക്കും.
Next Article