യുവതി എയര്‍ ഇന്ത്യാ വിമാനത്തില്‍ പ്രസവിച്ചു!

Webdunia
ശനി, 22 ഒക്‌ടോബര്‍ 2011 (13:42 IST)
ഡല്‍ഹിയില്‍ നിന്ന് ടൊറോന്റോയിലേക്ക് പോകുകയായിരുന്ന എയര്‍ഇന്ത്യ വിമാനത്തില്‍ യുവതി പ്രസവിച്ചു. പുലര്‍ച്ചെ 3.30-നാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കസാക്കിസ്ഥാന് മുകളിലൂടെ 34000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു കുല്‍ജിത് കൗറിന് പ്രസവ വേദന അനുഭവപ്പെട്ടത്. അമൃത്സര്‍ സ്വദേശിനിയായ ഇവര്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നു. ഇവരുടെ ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ഉടന്‍ സഹായത്തിനെത്തി. അടിയന്തരലാന്‍ഡിംഗ് ആവാമെന്ന് പൈലറ്റ് അറിയിച്ചെങ്കിലും അമ്മയും കുട്ടിയും സുഖമായിരിക്കുന്നതിനാല്‍ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.