ദാമ്പത്തിക ബന്ധം തകരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

നിഹാരിക കെ എസ്
വെള്ളി, 22 നവം‌ബര്‍ 2024 (15:34 IST)
ദമ്പതികൾ തമ്മിൽ വൈകാരികമായ അടുപ്പം ഇല്ലെങ്കിൽ ദാമ്പത്യബന്ധം തകരാൻ അധികം നാളുകൾ വേണ്ട. ഈ ഡിജിറ്റല്‍യുഗത്തില്‍ രാവിൽ എഴുന്നേൽക്കുന്നത് മുതൽ ഉറങ്ങുന്നത് വരെ കൂടെയുള്ളത് ആരാണെന്ന് ചോദിച്ചാൽ, ഫോൺ എന്നാകും പലരുടെയും ഉത്തരം. ഫോണിന്റെ ഉപയോഗം അമിതമായാൽ അത് ഏറ്റവും അധികം ബാധിക്കുക നിങ്ങളുടെ സ്വകാര്യ ജീവിതത്തെയാണ്. കൃത്യമായി പറഞ്ഞാൽ ദാമ്പത്യബന്ധത്തെ, പങ്കാളിക്ക് കൊടുക്കേണ്ട പരിഗണനയും പ്രാധാന്യവും ഒരു ഫോണിന് കൊടുക്കുമ്പോഴുള്ള പ്രശ്നം പ്രത്യേകിച്ച് പറയണമെന്നില്ല.
 
തനിയ്‌ക്കൊപ്പം ചെലവഴിക്കേണ്ട സമയം മൊബൈല്‍ ഫോണ്‍ കവര്‍ന്നെടുത്താല്‍ എങ്ങനെയായിരിക്കും പങ്കാളി പ്രതികരിക്കുക? സ്വാഭാവികമായും അവര്‍ക്ക് ദേഷ്യം വരും. അത് നിങ്ങളുടെ ഭാവി തന്നെ ഇല്ലാതാക്കും. ദാമ്പത്യത്തില്‍ നിങ്ങള്‍ തഴയപ്പെടുകയാണെന്നും അവഗണിക്കപ്പെടുകയാണെന്നുമുള്ള ചിന്തയുണ്ടാകാനും ഈ സ്വഭാവം കാരണമാകും. ഇതിലൂടെ ദാമ്പത്യജീവിതം തകരുകയും ചെയ്യും. അങ്ങനെ ഉണ്ടാകാതിരിക്കാൻ ചെയ്യേണ്ടത് എന്തൊക്കെയാണ് നോക്കാം.
 
സ്മാര്‍ട്ട്‌ഫോണില്‍ നോക്കി സമയം കളയാതിരിക്കുക. 
 
പങ്കാളിയുമായി ഒന്നിച്ചിരുന്ന് സംസാരിക്കാനും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സമയം കണ്ടെത്താന്‍ ശ്രമിക്കണം.
 
പങ്കാളി സംസാരിക്കുമ്പോള്‍ നല്ലൊരു കേള്‍വിക്കാരനായിരിക്കണം. 
 
ഫോൺ ഉപയോഗത്തിന് ഒരു പരിധി നിശ്ചയിക്കുക.
 
പങ്കാളിയുമായി ആഴത്തില്‍ സംസാരിക്കാന്‍ മുന്‍കൈയെടുക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article