സഭാകമ്പം മൂലം വാക്കുകൾ തൊണ്ടയിൽ കുടുങ്ങുകയാണോ ? എങ്കിൽ ഇക്കാര്യങ്ങളൊന്ന് പരീക്ഷിച്ച് നോക്കൂ

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2016 (16:20 IST)
സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന പേരിൽ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു സിനിമ ഇറങ്ങിയിരുന്നു. സിനിമയിലേതു പോലെ സംസാരിക്കാൻ പാടില്ല എന്നൊരു രീതി നമ്മുടെ നാട്ടിൽ വന്നാൽ എന്തായിരിക്കും അവസ്ഥ. ചിന്തിച്ചിട്ടുണ്ടോ? പെട്ടന്നൊരു ദിവസം മിണ്ടാതിരിക്കാൻ ആർക്ക് പറ്റും. എന്നാൽ ഇങ്ങനൊരു സാഹചര്യം ഉണ്ടായാൽ അത് ചിലപ്പോൾ മറ്റു ചിലർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചെന്നിരിക്കും. വേറെയാരുമല്ല, സംസാരിക്കാൻ ബുദ്ധിമുട്ടുള്ളവർ തന്നെ. അത് ഇഷ്ടക്കുറവ് കൊണ്ടല്ല, മറിച്ച് സംസാരിക്കാൻ പേടിയും ബുദ്ധിമുട്ടും ഉള്ളതു കൊണ്ടാണ്. സിനിമയിൽ മാത്രമേ ഇതെല്ലാം സാധ്യമാവുകയുള്ളുവെന്ന് ആലോചിക്കാവുന്നതാണ്. എന്നാൽ ഇത്തരത്തിൽ മിണ്ടാനും പ്രസംഗിക്കാനും ആശയവിനിമയം നടത്താനും കഴിയാത്തവരെ സഹായിക്കാനും ആൾക്കാറുണ്ട്.
 
ചിരി ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം നൂറ്റാണ്ടുകൾക്ക് മുൻപ് വ്യക്തമായ കാര്യമാണ്. അതുപോലെ തന്നെയാണ് സംസാരവും. അതുകൊണ്ടല്ലെ സ്പീച്ച് തെറാപ്പിസ്റ്റിന് ടെക്നോളജിയിലും ആരോഗ്യത്തിലും ഒരു വലിയ പങ്കുണ്ടെന്ന് പറയുന്നത്. ഇവരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകളും പഠനങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. ഏത് പ്രായത്തിലുമുള്ള ആൾക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവർക്ക് സാധിക്കും. പരിഹരിക്കാൻ കഴിയുമെന്ന് പറയുമ്പോൾ തെറ്റിദ്ധരിക്കേണ്ട. എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്നല്ല, ആശയവിനിമയം, സംസാരം, പ്രസംഗം എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങ‌ൾ പരിഹരിക്കുമെന്ന് സാരം. 
 
പ്രസംഗത്തിലൂടെ, ആംഗ്യത്തിലൂടെ, അല്ലെങ്കിൽ ആശയവിനിമയത്തിലൂടെ നിങ്ങളെ സ്വതന്ത്ര്യനാക്കുവാനാണ് ഇവർ ശ്രമിക്കുന്നത്. സ്പീച്ച് തെറാപ്പിസ്റ്റിന്റെ രീതികളും ചികിത്സകളും ഫലം കാണാതിരിക്കില്ല. കാരണം അനുഭവമുള്ളവർ നിരവധിയാണ്. പഠനങ്ങൾ തെളിവുകളാണ്.
ഭക്ഷണം കഴിക്കാനും കുടിക്കാനും ചവയ്ക്കാനും കഴിയാത്ത ബുദ്ധിമുട്ടുള്ളവർക്ക് വേണ്ടിയും ഇവർ പ്രവർത്തിക്കും. ഒരു ബഹുമുഖ ടീം ആയിട്ടാണ് ഇവർ പ്രവർത്തിക്കുക.
 
ഡോക്ടർ, നഴ്സുമാർ, അധ്യാപകർ, തെറാപ്പിസ്റ്റുകൾ, എന്നിവരുമായി ഇക്കൂട്ടർക്ക് അടുത്ത ബന്ധമാണു‌ള്ളത്. ആശുപത്രികളിലും സ്കൂളുകളിലും ക്ലിനിക്കുകളിലും ആരോഗ്യപരമായി പ്രശ്നങ്ങൾ നേരിടുന്ന ഉപഭോക്താക്കളെ അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി ചികിത്സിക്കാനാണ് ഈ ബന്ധമെന്ന് ഇക്കൂട്ടർ തന്നെ വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ കമ്പനികളും സ്പീച്ച് തെറാപ്പി ചെയ്തു കൊടുക്കാറുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ സഹായകമാകുന്ന സ്പീച്ച് തെറാപ്പിയ്ക്ക് ഇന്ന് വൻസാധ്യതയാണ് ലോകം തുറന്നിട്ടിരിക്കുന്നത്.
 
2.5 മില്ല്യൺ ജനങ്ങൾക്ക് പ്രസംഗിക്കുന്നതിനും  ആശയവിനിമയത്തിനും പ്രശ്നങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അതുകൊണ്ട് തന്നെ സ്പീച്ച് തെറാപ്പികൾക്ക് അവസരങ്ങൾ ഉയരുകയാണ്. ഏകദേശം അഞ്ചു ശതമാനം കുട്ടികളും ഈ പ്രശ്നങ്ങളോടു കൂടിയാണ് സ്കൂളുകളിൽ ചേരുന്നത് തന്നെ. മാനസികമായി പ്രശ്നങ്ങളുള്ള 75 ശതമാനം ആളുകളിലും ഈ പ്രശ്നങ്ങൾ കാണുമെന്ന കാര്യത്തിൽ സംശയം വേണ്ട. ആളുകളിൽ ഈ പ്രശ്നം വർധിക്കുന്നതിനനുസരിച്ച് സ്പീച്ച് തെറാപ്പിസ്റ്റുകൾക്ക് ഡിമാൻഡും വർധിച്ചിരിക്കുകയാണ്.
Next Article