സൂര്യന്‍റെ സ്പര്‍ശം സ്നേഹം കലര്‍ന്നതാണ്; വെയിലത്ത് നില്‍ക്കൂ... ആരോഗ്യത്തോടെ ജീവിക്കൂ...

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2016 (15:12 IST)
ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും സൂര്യപ്രകാശം അവശ്യവസ്തുവാണ്. എന്നാല്‍ അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണുതാനും. സൂര്യപ്രകാശത്തോടൊപ്പം ഭൂമിയിലേക്കെത്തുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ക്യാന്‍സര്‍ അടക്കമുള്ള മാരക അസുഖങ്ങള്‍ക്ക് കാരണമാകാറുണ്ട്. 
 
അമിതമായ സൂര്യപ്രകാശം സൂര്യാതപത്തിനും ഇടയാക്കും. ഇക്കാരണങ്ങള്‍ക്കൊണ്ട് സൂര്യപ്രകാശം ഒട്ടും ഏല്‍ക്കാതിരിക്കുന്നതും നല്ലതല്ലെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. 
 
അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് നല്ലതല്ല. എന്നാല്‍ സൂര്യപ്രകാശം തീരെ ഏല്‍ക്കാതിരിക്കുന്നതും ശരീരത്തിന് ഗുണം ചെയ്യില്ല. സൂര്യ പ്രകാശം മൂഡ് നന്നാക്കാനുള്ള ഉപാധിയാണ്. സൂര്യപ്രകാശമില്ലാത്ത അന്തരീക്ഷം ഉദാസീനമാക്കുന്ന അവസ്ഥയാണ് കാബിന്‍ ഫീവര്‍ സിന്‍ഡ്രോം. 
 
മൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് ജോലിചെയ്യുകയും ജീവിക്കുകയും ചെയ്യുന്നതെങ്കില്‍ നമ്മുടെ മനസിലും പ്രവര്‍ത്തികളിലും ഇത് പ്രതിഫലിക്കും. കൂടുതല്‍ നേരം സൂര്യപ്രകാശത്തില്‍ ചെലവിടുന്നവര്‍ക്ക് ഏകാഗ്രതയും ശ്രദ്ധയും കൂടുകയും ചെയ്യും. 
 
ശരീരവും ഭൂമിയുമായുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും സൂര്യപ്രകാശം സഹായിക്കും. സൂര്യപ്രകാശമേല്‍ക്കുമ്പോര്‍ ശരീരത്തില്‍ മെലാനില്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത് ഉറക്കം വരാതിരിക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയാനും സൂര്യപ്രകാശം സഹായിക്കും. 
 
വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും സൂര്യപ്രകാശത്തിന് സാധിക്കും. വേദന കുറയ്ക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ ഡി ശരീരത്തില്‍ വേദനസംഹാരിയായും പ്രവര്‍ത്തിക്കുന്നു. വൈറ്റമിന്‍ ഡി ഉത്പാദനത്തിന് സൂര്യപ്രകാശം സഹായകമാണ്. 
 
ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും സോറിയാസിസ് അടക്കമുള്ള ചര്‍മ്മരോഗങ്ങള്‍ പരിഹരിക്കാനും സൂര്യപ്രകാശം സഹായിക്കും. ആസ്തമ രോഗികള്‍ക്കും സൂര്യപ്രകാശം ഏല്‍ക്കുന്നത് ഗുണകരമാണ്. കാരണം അലര്‍ജി മാറുന്നതിന് സൂര്യപ്രകാശം സഹായിക്കും. മറവി രോഗമായ അല്‍ഷിമേഴ്‌സിനും സൂര്യപ്രകാശം ഗുണകരം തന്നെ. 
 
എല്ലുകളുടെ ആരോഗ്യത്തിന് വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. കാല്‍സ്യം ശരീരം ആഗിരണം ചെയ്യണമെങ്കില്‍ വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. സൂര്യപ്രകാശത്തിലൂടെ ശരീരം വൈറ്റമിന്‍ ഡി ആകിരണം ചെയ്യുന്നതിനാല്‍ ഇത് എല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. 
 
അല്‍പം സൂര്യപ്രകാശമേറ്റ് ജോലി ചെയ്യുന്നത് രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓഫീസുകളില്‍ ജാലകങ്ങള്‍ വഴി അകത്തേക്കെത്തുന്ന വെയില്‍ കൊള്ളുന്നത് നല്ലതാണ്. ഇങ്ങനെ ജോലി ചെയ്യുന്നവര്‍ക്ക് 46 മിനിറ്റ് അധികം ഉറക്കം ലഭിക്കുമത്രേ.
Next Article