Tomato Flu Alert: പ്രധാനമായും തക്കാളി പനി കുട്ടികളെയാണ് ബാധിക്കുന്നത്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കുക. ചൊറിച്ചില്‍, ചര്‍മ്മത്തില്‍ അസ്വസ്ഥത, തടിപ്പ്, നിര്‍ജ്ജലീകരണം എന്നിവ അനുഭവപ്പെടും. ഇതിന് പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകള്‍ പോലെ ചുവപ്പ് നിറത്തില്‍ തുടുത്തു വരും. ഈ നിറം കാരണമാണ് തക്കാളി പനി എന്ന് വിളിക്കുന്നത്.
രോഗബാധയുണ്ടായ കുട്ടികള്‍ക്ക് ക്ഷീണം, സന്ധി വേദന, കടുത്ത പനി, ശരീരവേദന എന്നിവയും ഉണ്ടാകും. കൈകള്‍, കാല്‍മുട്ടുകള്‍, നിതംബം എന്നിവിടങ്ങളിലെ നിറവിത്യാസമാണ് മറ്റ് ചില ലക്ഷണങ്ങള്‍.അതിന് പുറമെ, രോഗബാധിതരായ കുട്ടികള്‍ക്ക് വയറുവേദന, ഓക്കാനം, ഛര്‍ദ്ദിയോ വയറിളക്കം എന്നിവയും അനുഭവപ്പെടാം. ചുമ, തുമ്മല്‍, മൂക്കൊലിപ്പ് എന്നിവയാണ് തക്കാളിപ്പനിയുടെ മറ്റ് ലക്ഷണങ്ങള്‍.
രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികളിലാണ് പൊതുവെ തക്കാളിപ്പനി ഉണ്ടാകുക. മുതിര്‍ന്നവര്‍ക്ക് കുട്ടികളെ സംബന്ധിച്ച് രോഗപ്രതിരോധ ശേഷി കൂടുതല്‍ ആയതിനാലാണ് അവരില്‍ ഈ രോഗം കാര്യമായി ബാധിക്കാത്തത്.
ശുചിത്വമാണ് തക്കാളിപ്പനിക്കെതിരായ പ്രധാന പ്രതിരോധം. ശരീര ശുചിത്വം, പരിസര ശുചിത്വം എന്നി അത്യാവശ്യമാണ്. മലിനവും വൃത്തിഹീനവുമായ സാഹചര്യങ്ങളില്‍ കളിക്കാന്‍ കുട്ടികളെ വിടരുത്. ഇടയ്ക്കിടെ കുട്ടികളുടെ കൈകളും മുഖവും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. രോഗലക്ഷണങ്ങളുടെ ആരംഭം മുതല്‍ അഞ്ച് മുതല്‍ ഏഴ് ദിവസത്തേക്ക് രോഗിയെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കണം.