ഉറക്കമില്ലായ്‌മ പല അസുഖങ്ങളേയും ജീവിതത്തിലേക്ക് വിളിച്ചുവരുത്തും. അതുകൊണ്ടുതന്നെ എട്ട് മണിക്കൂറോ അതിൽ കൂടുതലോ ദിവസവും ഉറങ്ങാൻ ശ്രമിക്കണം. ഇല്ലെങ്കിൽ ഭാവിയിൽ പ്രശ്‌നങ്ങൾ ഏറെയാണ്. ഉറങ്ങാൽ പറ്റാത്തവർക്കായി ഇതാ ഒരു ചെറിയ പൊടിക്കൈ.
ഉറക്കം വരാതിരിക്കുമ്പോൾ നമ്മൾ പരമാവധി മസിലുകളെല്ലാം അയച്ചിടാൻ ശ്രദ്ധിക്കുക. കണ്ണിന് കുറ്റുമുള്ള മസിലുകൾ വരെ അയയണം. പിന്നീട് നന്നായി ശ്വാസമെടുത്ത് പുറത്തേക്ക് വിടുക. മറ്റ് ചിന്തകളെല്ലാം മാറ്റിവയ്‌ക്കണം. ഒന്നും ചിന്തിക്കാതെ 'ചിന്തിക്കരുത്' എന്ന് മനസ്സിൽ ആവർത്തിച്ച് കിടക്കുക. നമ്മൾ തനിയെ ഉറങ്ങും.
പണ്ടുകാലങ്ങളിൽ പട്ടാളക്കാർ ഉറങ്ങാൽ തിരഞ്ഞെടുത്തത് ഈ മാർഗ്ഗമാണ്.