ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ടോ? അറിഞ്ഞിരിക്കണം ചില കാര്യങ്ങൾ

Webdunia
വെള്ളി, 9 നവം‌ബര്‍ 2018 (11:46 IST)
ഒരിക്കൽ ഉപയോശിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ ശീലമല്ല. എണ്ണയിൽ ഉണ്ടാക്കുന്ന ചില പലഹാരങ്ങളും മറ്റും ഉണ്ടാക്കിക്കഴിയുമ്പോൾ ധാരാളം എണ്ണ ബാക്കിവരുന്നു. അത് പിന്നീട് കറികളിൽ താളിക്കുന്നതിനും മറ്റും ഉപയോഗിക്കുന്നു.
 
എന്നാൽ അറിഞ്ഞോളൂ ഈ ശീലം പല അസുഖങ്ങളും വിളിച്ചു വരുത്തും. ഫ്രീ റാഡിക്കലുകള്‍ ശരീരത്തില്‍ ആരോഗ്യകരമായ കോശങ്ങളുമായി ചേര്‍ന്ന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയേറെയാണ്. റാഡിക്കലുകളുടെ അമിതമായ ഉല്‍പ്പാദനമാണ് നമ്മുടെ ശരീരകോശങ്ങള്‍ക്ക് അപകടകരമായി മാറുന്നത്. 
 
നിരന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന അപകടകാരികളായ ഈ ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനത്തെ ചെറുത്തുതോല്‍പ്പിക്കേണ്ടത് ശരീരകോശങ്ങളുടെ ആരോഗ്യകരമായ നിലനില്‍പ്പിന് വളരെ ആവശ്യമാണ്. റാഡിക്കലുകള്‍ ശരീരത്തെ അപായപ്പെടുത്തുന്നതരം രാസപ്രക്രിയകളെ കുറയ്ക്കാനോ, നിര്‍വീര്യമാക്കാനോ, തടസ്സപ്പെടുത്താനോ കഴിയും. 
 
അസിഡിറ്റി,ഹൃദയസംബന്ധമായ അസുഖങ്ങൾ, അള്‍ഷിമേഴ്‌സ്,പാര്‍ക്കിസണ്‍സ് തുടങ്ങി ക്യാൻസർ വരെയുള്ള രോഗങ്ങൾ ഉണ്ടാകുന്നതിന് ഫ്രീ റാഡിക്കലുകള്‍ കാരണമാകുന്നു. ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാല്‍ രക്തവാഹിനികളില്‍ കൊഴുപ്പ് കൂടി രക്തയോട്ടത്തിന് തടസമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article