താരനും അകാല നരയും അകറ്റും കോക്കനട്ട് മിൽക്ക് ഷാംപൂ വീട്ടിലുണ്ടാക്കാം!

വെള്ളി, 9 നവം‌ബര്‍ 2018 (10:10 IST)
ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കുന്നവരാണ് കൂടുതൽ പേരും. താരനകറ്റാനും മുടി നീളത്തിൽ വളരാനുമൊക്കെയായി ഇന്ന് കടകളിൽ പലതരത്തിലുള്ള ഷാംപൂ ലഭിക്കും. ഇവയിലെല്ലാം എന്തെങ്കിലും കൃത്രിമം ഉണ്ടെന്ന് അറിയാമെങ്കിലും നമ്മൾ അതുതന്നെ ഉപയോഗിക്കുകയും ചെയ്യും.
 
എന്നാൽ തികച്ചും പ്രകൃതിദത്തമായ ഷാംപൂവാണ് കോക്കനട്ട് ഉപയോഗിച്ച് ഉണ്ടാക്കുന്നത്. തലയിലെ ചെളിയും താരനും കളഞ്ഞ് മുടി തഴച്ച് വളരാനും അകാല നര ഇല്ലാതാക്കാനും ഇത് സഹായിക്കും. കാരണം ഇതിൽ പ്രധാനമായും ഉപയോഗിക്കുന്നത് മുടിയുടെ കൂട്ടുകാരനായ തേങ്ങ പാലും വെളിച്ചെണ്ണയുമാണ്. ഇത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും. വെളിച്ചെണ്ണയും ​ഗ്ലിസറിനും ഉപയോ​ഗിച്ച് ഷാംപൂ ഉണ്ടാക്കാം:
 
കോക്കനട്ട് മിൽക്ക് ഷാംപൂ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം:-
 
ഉണ്ടാക്കാൻ വേണ്ട ചേരുവകൾ:
 
1. തേങ്ങ പാൽ - 1 കപ്പ്
2.ഒലീവ് ഓയിൽ - 3/4 കപ്പ്
3. ചൂടു വെള്ളം - 1 കപ്പ്
 
ഉണ്ടാക്കുന്ന വിധം:
 
ആദ്യം ഒരു പാനിൽ തേങ്ങ പാലും ഒലീവ് ഓയിലും ചേർക്കുക. ശേഷം ചൂടുവെള്ളം ചേർത്ത് നല്ല പോലെ ചെറുതീയിൽ ചൂടാക്കുക. തണുത്ത് കഴിഞ്ഞാൽ ഒരു ബോട്ടിലിലാക്കി ഉപയോ​ഗിക്കാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍