മുടി തഴച്ച് വളരാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

വ്യാഴം, 8 നവം‌ബര്‍ 2018 (20:08 IST)
മുടി നഷ്‌ടമാകുന്നത് പുരുഷനെയും സ്‌ത്രീയേയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ചെറിയ പ്രായത്തില്‍ തന്നെ മുടി കൊഴിയുന്നത് ഇന്ന് സാധാരണമാണ്. കാലാവസ്ഥയും ഭക്ഷണ രീതിയുമാണ് ഇതിനു പ്രധാന കാരണം.

ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയില്‍ കേശ സംരക്ഷണം വേഗത്തിലാക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിറ്റമിൻ, എ, ബി, സി, ഇ എന്നിവയടങ്ങിയ ഭക്ഷണം മുടിക്ക് കരുത്തും കറുപ്പുനിറവും നൽകും. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള പോഷക​ഗുണങ്ങളുള്ള ഭക്ഷണമാണ് ഇതിനായി കഴിക്കേണ്ടത്.

ചെറുപയർ, കടല, അണ്ടിപ്പരിപ്പ്, മാംസം, മത്സ്യം, മുട്ട, പാൽ, വെണ്ണ, മുട്ടയുടെ മഞ്ഞ എന്നിവ ധാരാളം കഴിക്കുക.

ദിവസവും ഒരു ​ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് മുടിക്ക് ബലം കിട്ടാനും മുടി തഴച്ച് വളരാനും ​ഗുണം ചെയ്യും. ദിവസവും ബദാം ഷേക്കായോ അല്ലാതെയോ കഴിക്കുന്നത് മുടികൊഴിച്ചിൽ മാറ്റാൻ സഹായിക്കും.

മുടിയുടെ വളര്‍ച്ചയില്‍ ആശങ്കയുള്ളവര്‍ തീര്‍ച്ചയായും കഴിക്കേണ്ട ഒന്നാണ് സ്ട്രോബറി. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും മുടിക്ക് കരുത്തും ആരോഗ്യവും പകരുകയും ചെയ്യും. ആപ്പിളിനൊപ്പം അല്ലെങ്കില്‍ അതിലുപരി ഗുണങ്ങള്‍ മനുഷ്യ ശരീരത്തിന് പകരുന്ന ഒന്നാണ് സ്‌ട്രോബറി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍