സ്ത്രീകളുടെ ശാരീരിക ആകർഷണം ഹോർമോൺ അളവുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് സംശയങ്ങൾ ഏറെയാണ്. എന്നാൽ ശാരീരിക ആകർഷണമുള്ള സ്ത്രീകളിൽ ലൈംഗിക ഹോർമോണായ എസ്ട്രാഡയോൾ, പ്രൊജസ്ട്രോറോൺ എന്നിവ കൂടുതലായിരിക്കുമെന്നതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് പഠനം.
യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ് ഗോയാണ് പഠനം നടത്തിയത്. ആകർഷകത്വമുള്ള സ്ത്രീകളുടെ മുഖവും ശരീരവും അവരുടെ ഹോർമോണുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇതിന് മുമ്പ് പലരും അഭിപ്രായപ്പെട്ടിരുന്നുവെന്ന് ഗവേഷകനായ ബെനഡിക്ട് ജോൺസ് പറഞ്ഞു.
249 കോളേജ് വിദ്യാർത്ഥികളിലാണ് പഠനം നടത്തിയത്. സ്ത്രീകളുടെ ശാരീരിക ആകർഷണം ലൈംഗിക ഹോർമോണായ എസ്റ്റാഡ്രോയോളിനും പ്രൊജസ്ട്രോണുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കാൻ നടത്തിയ ഗവേഷണം പൂർണപരാജയപ്പെടുകയാണ് ചെയ്തതെന്നും ഗവേഷകനായ ബെനഡിക്ട് ജോൺസ് പറഞ്ഞു.