നിങ്ങളുടേതും മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്ന ഈ ജോലിയാണോ

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 18 ഓഗസ്റ്റ് 2024 (12:42 IST)
മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ചെയ്യുന്ന ജോലിയുടെ സ്വഭാവം വലിയ സ്വാധീനം ചൊലുത്തും. ചില ജോലികള്‍ ചെയ്യുന്നവര്‍ക്ക് സമ്മര്‍ദ്ദം കൂടുതലായിരിക്കും. ഇത്തരത്തിലുള്ള ചില ജോലികളെയാണ് പരിചയപ്പെടുത്തുന്നത്. ഇതില്‍ ആദ്യത്തേത് സര്‍ജന്റേതാണ്. രോഗികളുടെ ജീവന്‍ വച്ചുള്ള പരിപാടിയായതിനാല്‍ ജോലി സമയത്ത് സമ്മര്‍ദ്ദം കൂടുതലായിരിക്കും ഇവര്‍ക്ക്. അടുത്തത് എയര്‍ ട്രാഫിക് കണ്‍ട്രോളറാണ്. വിമാനങ്ങളും യുദ്ധവിമാനങ്ങളും ടേക്ക് ഓഫ് ചെയ്യാനും ലാന്റ് ചെയ്യിക്കാനും നിയന്ത്രിക്കാനുമെല്ലാം അതീവ ശ്രദ്ധ വേണം. പട്ടാളക്കാരുടേതും സമ്മര്‍ദ്ദം നിറഞ്ഞ ജോലിയാണ്. ജീവന്‍ നഷ്ടപ്പെടുത്തേണ്ടതും എടുക്കേണ്ടതുമായ സഹാചര്യങ്ങള്‍ വന്നേക്കാം, കൂടാതെ കുടുംബത്തില്‍ നിന്ന് ദീര്‍ഘകാലം അകന്നും കഴിയണം. പൊലീസുകാരുടെ ജോലിയും ഇത്തരത്തിലല്ലെങ്കിലും സമ്മര്‍ദ്ദം നിറഞ്ഞത് തന്നെയാണ്. 
 
പൈലറ്റുമാര്‍ക്ക് വിമാനത്തിലിരിക്കുന്ന യാത്രക്കാരുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. സാങ്കേതിക തടസങ്ങളെയും ദീര്‍ഘമായ യാത്രാ സമയത്തെയും മറികടന്നുവേണം അവര്‍ക്ക് ഇത് നിര്‍വഹിക്കാന്‍. മാധ്യമപ്രവര്‍ത്തകരും സംഘര്‍ഷത്തിലാണ് ജോലി ചെയ്യുന്നത്. പ്രധാനപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അവര്‍ക്കും ജീവന് ഭീഷണി ഉണ്ടാകാറുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article