വിവാഹ വാര്‍ഷികം, ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ജന്മദിനം തുടങ്ങിയ ആഘോഷങ്ങള്‍ക്കെല്ലാം അവധി അനുവദിക്കും. കുടുംബവുമായി ബന്ധപ്പെട്ട വിശേഷ ദിവസങ്ങളില്‍ അവധി നിര്‍ബന്ധമായും അനുവദിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.ശ്യാംസുന്ദര്‍ പറഞ്ഞു. സംസ്ഥാന പൊലീസ് സേനയ്ക്കു മുഴുവന്‍ മാതൃകയാകുന്ന നിലപാടാണ് കൊച്ചി സിറ്റി പൊലീസിന്റേത്.