ഈ ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ, മാനസിക സമ്മര്‍ദ്ദം നിങ്ങളെ വിട്ടുമാറില്ല!

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 6 ഫെബ്രുവരി 2024 (14:00 IST)
ടെന്‍ഷന് കാരണമാകുന്ന ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. ചില ശീലങ്ങള്‍ കോര്‍ട്ടിസോളിന്റെ അളവ് ശരീരത്തില്‍ കൂട്ടുന്നു. ഇത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഇതില്‍ പ്രധാനപ്പെട്ട ദുഃശീലമാണ് ഉറങ്ങാതിരിക്കുന്നത്. കൂടാതെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിച്ചില്ലെങ്കിലും കോര്‍ട്ടിസോളിന്റെ അളവ് കൂടാം. കാരണം പോഷകമില്ലായ്മ ശരീരത്തില്‍ അണുബാധയ്ക്ക് കാണമാകും ഇത് സമ്മര്‍ദ്ദം ഉണ്ടാക്കും. അമിതമായ കഫീന്റെ ഉപയോഗവും കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കും. കായികമായ അധ്വാനം ഇല്ലാത്ത ജീവിത ശൈലിയാണെങ്കിലും കോര്‍ട്ടിസോളിന്റെ അളവ് കൂടിനില്‍ക്കും. 
 
കൂടാതെ ഒറ്റപ്പെട്ടുള്ള ജീവിതവും ഏകാന്തതയും കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നതിനും ടെന്‍ഷനും കാരണമാകും. മറ്റൊന്ന് നെഗറ്റീവായിട്ടുള്ള ചിന്താഗതിയാണ്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗവും കോര്‍ട്ടിസോളിന്റെ അളവ് കൂട്ടും. പ്രത്യേകിച്ചും ഫോണിന്റെ ഉപയോഗം. ഇത് ഉറക്കത്തെയും ബാധിക്കുന്നു. മദ്യപാനവും ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ത്തുന്നു. സ്ഥിരമായി കോര്‍ട്ടിസോള്‍ ലെവല്‍ ശരീരത്തില്‍ ഉയര്‍ന്നുനിന്നാല്‍ അത് രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കും. കൂടാതെ വിഷാദരോഗത്തിനും ഉത്കണ്ഠാരോഗത്തിനും കാരണമാകും. പ്രമേഹം, ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡര്‍ എന്നിവയ്ക്കും കാരണമാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍