എന്നും സോപ്പ് തേച്ച് കുളിക്കരുത്! ഈരാജ്യക്കാര്‍ കുളിക്കാറില്ല!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 5 ഫെബ്രുവരി 2024 (18:34 IST)
ദിവസവും കുളിക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ശരീരത്തിന്റെ സ്വകാര്യഭാഗങ്ങള്‍, കക്ഷം, കൈകാലുകള്‍, മുഖം എന്നിവ ദിവസവും കഴുകി വൃത്തിയാക്കേണ്ട ആവശ്യമുണ്ട്. എന്നാല്‍ ശരീരം മുഴുവനും വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകേണ്ട ആവശ്യമില്ല. ഇത്തരത്തിലുള്ള കുളി രണ്ടോ മൂന്നോ ദിവസത്തില്‍ ഒരിക്കല്‍ ആക്കിയാലും കുഴപ്പമൊന്നുമില്ല. ദിവസവും സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് ചര്‍മം വരണ്ടുപോകാനും മുടി വരളാനും മുടികൊഴിച്ചിലിനും അലര്‍ജി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും സാധ്യത കൂട്ടും. കൂടാതെ പ്രതിരോധശേഷിയും കുറയുമെന്നാണ് പറയുന്നത്. ഇന്ത്യയില്‍ 80ശതമാനം പേരും ദിവസവും കുളിക്കുന്നവരാണ് എന്നാണ് കണക്ക്.
 
എന്നാല്‍ അമേരിക്കയില്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം മാത്രമേ ദിവസവും കുളിക്കുന്നുള്ളു. ചൈനയില്‍ ആണെങ്കില്‍ ഭൂരിഭാഗം പേരും ആഴ്ചയില്‍ രണ്ടു തവണ മാത്രം കുളിക്കുന്നവരാണ്. ഓരോ രാജ്യത്തെയും കാലാവസ്ഥയും ഭൂപ്രകൃതിയും സംസ്‌കാരവും ഒക്കെ അനുസരിച്ചാണ് കുളി ശീലങ്ങളും നടക്കുന്നത്. ഇന്ത്യയില്‍ ദിവസവും കുളിക്കുന്നവര്‍ ശരീരം വൃത്തിയാക്കുവാന്‍ വേണ്ടി മാത്രം കുളിക്കുന്നവര്‍ അല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കുളി ശീലമായി എന്നതും സംസ്‌കാരത്തിന്റെ ഭാഗം എന്നതുമാണ് പ്രധാന കാരണങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍