പ്രമേഹം ജീവനെടുക്കുന്ന ഗുരുതര രോഗമല്ലെങ്കിലും നിരവധി ഡിസോഡര്‍ ശരീരത്തിലുണ്ടാക്കാന്‍ പ്രമേഹത്തിന് സാധിക്കും. ഇതിന്റെ ഭാഗമായി പ്രത്യുല്‍പാദനം നടക്കാതെയും വന്നേക്കാം. നിങ്ങള്‍ ഒരു പ്രമേഹ രോഗിയും കുട്ടിക്കായി പരിശ്രമിക്കുകയും ചെയ്യുന്ന ആളാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കണം. ഉറപ്പായും നിങ്ങള്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കേണ്ടതുണ്ട്. ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാത്ത അവസ്ഥയാണ് പ്രമേഹം. ചെറുപ്പക്കാരില്‍ വരെ ഇപ്പോള്‍ പ്രമേഹം സാധാരണമായി കൊണ്ടിരിക്കുകയാണ്.