Side Effects Of Salt: ഉപ്പ് വളരെ ഇഷ്ടമാണോ, അധികമായാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍-സൈഡ് ഇഫക്ടുകള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 17 ജനുവരി 2024 (13:31 IST)
Side Effects Of Salt ഉപ്പ് കൂടുതല്‍ ഇഷ്ടപ്പെടുന്ന ചിലരെങ്കിലും ഉണ്ടാകും. ഭക്ഷണത്തിന് രുചി നല്‍കുന്നതില്‍ ഉപ്പിനോളം പങ്ക് മറ്റൊന്നിനും ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ഉപ്പിന്റെ ഉപയോഗം കൂടുന്നത് അപകടകരമാണ്. ഉപ്പിന്റെ അംശം ശരീരത്തില്‍ കൂടിയാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്
 
-ശരീരത്തില്‍ ഉപ്പ് കൂടുന്നതനുസരിച്ച് ശരീരം ജലം നിലനിര്‍ത്തുന്നു. ഇത് വീക്കത്തിന് കാരണമാകും.
-ഇടക്കിടെയുണ്ടാകുന്ന തലവേദന ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം. 
-രക്തസമ്മര്‍ദ്ദം കൂടുകയും രക്തത്തില്‍ സോഡിയത്തിന്റെ അളവ് കൂടുകയും ചെയ്യുന്നു. 
-ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നു.
-ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ശരീരഭാരം കൂടുകയും ചെയ്യുന്നു.
ALSO READ: ചൈനീസ് ഗവേഷകര്‍ കൊറോണയുടെ കൂടിയ ഇനത്തെ സൃഷ്ടിക്കുന്നു, എലികളില്‍ 100ശതമാനം മരണനിരക്ക്! ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ട്
ഉപ്പിന്റെ അമിത ഉപയോഗം വൃക്കരോഗങ്ങള്‍ വരുത്തിവയ്ക്കും. ഇത് വൃക്കകളില്‍ കല്ലുണ്ടാകുന്നതിനും വൃക്ക തകരാറിലാകുന്നതിനും കാരണമാകും. രക്തസമ്മര്‍ദ്ദം കൂടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍