പുട്ടും കടലയും കൂടെ ഒരു പഴവും!

Webdunia
വെള്ളി, 10 ഓഗസ്റ്റ് 2018 (16:28 IST)
പ്രാതൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണ് പ്രാതൽ. ആരോഗ്യകരമായ ഭക്ഷണം പ്രാതലിൽ ഉൾപ്പെടുത്താൻ പ്രത്യേകിച്ച് ശ്രദ്ധിക്കണം. ഒരു ദിവസത്തെ മുഴുവൻ ഊർജ്ജവും പ്രാതലിലാണ്. മലയാളികൾ പ്രധാനമായും ദോശയും, പുട്ടും, ഇഡ്‌ലിയുമൊക്കെയാണ് പ്രാതലായി കഴിക്കുക.
 
എന്നാൽ പ്രാതലിന് ഏറ്റവും ഉത്തമമായ ഭക്ഷണമാണ് പുട്ടും കടലയും. കൂടെ ഒരു പഴവും ഉണ്ടായാൽ പ്രഭാത ഭക്ഷണം സൂപ്പർ. ഇത് മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഒരു കോമ്പിനേഷനുമാണ്. ഇത് നൽകുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. ഇവ രണ്ടും ചേരുമ്പോൾ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ‍, വൈറ്റമിനുകൾ‍, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയ പല ഘടകങ്ങളും ലഭിക്കുന്നു. 
 
പുട്ടിനു മാത്രമായും കടലയ്ക്കായും പല ആരോഗ്യ ഗുണങ്ങളുമുണ്ട്. ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷണമായതു കൊണ്ടു ആരോഗ്യ ഗുണത്തിന്റെ കാര്യത്തിലും കേമനാണ് പുട്ട്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയടങ്ങിയ പുട്ട് ഒരു ദിവസം മുഴുവന്‍ ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്.
 
പ്രോട്ടീന്‍ ഉൾപ്പെട്ട ഭക്ഷണമായതുകൊണ്ടുതന്നെ മസിലുകളുടെ ആരോഗ്യത്തിന് ഉത്തമമാണിവ. ഒപ്പം രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിച്ചു നിര്‍ത്താനും ഇത് ബെസ്‌റ്റാണ്. കടലയിൽ ധാരാളം നാരുകൾ ഉണ്ട്, അതുകൊണ്ടുതന്നെ ഇത് ദഹനത്തിനും സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article