ഈ കിഴങ്ങ് പോഷകങ്ങളുടെ കലവറ; വാഴപ്പഴത്തിലുള്ളതിലും കൂടുതല്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു!

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 21 ഏപ്രില്‍ 2024 (10:07 IST)
ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഉരുളക്കിഴങ്ങ് ഒട്ടും പിന്നിലല്ല. വിറ്റമിന്‍ സി, ബി6, ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയ നിരവധി പോഷകങ്ങള്‍ ഉരുളക്കിഴങ്ങിലുണ്ട്. രോഗപ്രതിരോധ ശേഷിക്കും, ചര്‍മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി എന്ന ആന്റിഓക്‌സിഡന്റ് അത്യാവശ്യമാണ്. മുറിവുകള്‍ ഉണങ്ങാനും ഇത് സഹായിക്കും. വാഴപ്പഴത്തിലുള്ളതിലും കൂടുതല്‍ പൊട്ടാസ്യം ഉരുളക്കിഴങ്ങിലുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും പൊട്ടാസ്യം അത്യാവശ്യമാണ്.
 
ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ ധാരാളം ഫൈബര്‍ ഉണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കൂടാതിരിക്കാനും സഹായിക്കും. ഫ്‌ളാവനോയിഡ്, കാരറ്റനോയിഡ്, ഫെനോലിക് ആസിഡ് തുടങ്ങി നിരവധി ആന്റിഓക്‌സിഡന്റുകളാണ് ഉരുളക്കിഴങ്ങിലുള്ളത്. കൂടാതെ ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കാനും ഉരുളക്കിഴങ്ങിനാകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article