ഉരുളക്കിഴങ്ങ് ഇഷ്ടമുള്ളവരാണോ, അമിതമാകരുത്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 23 ഫെബ്രുവരി 2024 (16:26 IST)
ഉരുളക്കിഴങ്ങുകൊണ്ടുള്ള വിഭവങ്ങള്‍ ദിവസവും നാം കഴിക്കാറുണ്ട്. എന്നാല്‍ മിതമായ അളവില്‍ ഇത് ദോഷം ചെയ്യില്ല. കൂടുതലായാല്‍ ഇത് വയര്‍ പെരുക്കത്തിനും മലബന്ധത്തിനും കാരണമാകും. ധാരാളം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരഭാരം കൂട്ടും. ഇന്‍സുലിന്‍ റെസിസ്റ്റന്‍സിനും പ്രമേഹത്തിനും കാരണമാകും. 
 
ഇതിന്റെ ഉയര്‍ന്ന ഗ്ലൈസിമിക് ഇന്‍ഡക്‌സ് കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നുയരുന്നു. കൂടാതെ അമിതമായി ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആവശ്യപോഷകങ്ങള്‍ ലഭിക്കാതിരിക്കുന്നതിന് കാരണമാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍