ഇന്ന് ലോക ഒആര്‍എസ് ദിനം: ഒആര്‍എസ് പാനിയ ചികിത്സയുടെ ഗുണങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍
ശനി, 29 ജൂലൈ 2023 (14:45 IST)
ലോകത്ത് അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ മരണ കാരണങ്ങളില്‍ വയറിളക്ക രോഗങ്ങള്‍ മുന്നിലാണ്. ഒ.ആര്‍.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും. ഒ.ആര്‍.എസ്. തക്കസമയം നല്‍കുന്നതിലൂടെ ശരീരത്തില്‍ നിന്നും ജലാംശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല രോഗങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനാകും. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആര്‍.എസ്. സൗജന്യമായി ലഭ്യമാണ്.
 
ഒ.ആര്‍.എസിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമാണ് എല്ലാ വര്‍ഷവും ജൂലൈ 29 ന് ഒ.ആര്‍.എസ്. ദിനം ആചരിക്കുന്നത്. ഒ.ആര്‍.എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആര്‍.എസ്. ലായനി കൊടുക്കണം. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ ഇടയ്ക്കിടെ കുറഞ്ഞ അളവില്‍ ഒ.ആര്‍.എസ്. ലായനി നല്‍കണം. ചര്‍ദ്ദിലോ വയറിളക്കമോ തുടരുന്നെങ്കില്‍ എത്രയും വേഗം വൈദ്യസഹായം തേടണം.

അനുബന്ധ വാര്‍ത്തകള്‍

Next Article