Monkeypox Symptoms: ശക്തമായ പനി, ശരീരവേദന, ദേഹത്ത് കുമിളകള്‍; കുരങ്ങുവസൂരി ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം

Webdunia
വ്യാഴം, 14 ജൂലൈ 2022 (12:17 IST)
Monkeypox in Kerala: മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് കുരങ്ങുവസൂരി അഥവാ മങ്കിപോക്‌സ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് കുരങ്ങുവസൂരി പടരും. അതുകൊണ്ട് അതീവ ജാഗ്രത പാലിക്കണം. വളരെ അടുത്ത സമ്പര്‍ക്കത്തിലൂടെ മാത്രമേ കുരങ്ങുവസൂരി പകരൂ. 
 
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മങ്കിപോക്‌സ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. 
 
മരണനിരക്ക് കുറവാണെങ്കിലും പേടിക്കേണ്ട രോഗം തന്നെയാണ് കുരങ്ങുവസൂരി. സാധാരണഗതിയില്‍ ഇന്‍കുബലേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. 
 
പനി, ശക്തമായ ശരീരവേദന, കടുത്ത തലവേദന, കഴലവീക്കം, നടുവേദന, പേശീ വേദന, ഊര്‍ജ്ജക്കുറവ്, ചിക്കന്‍ പോക്‌സ് പോലെ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടല്‍ എന്നിവയാണ് കുരങ്ങുവസൂരിയുടെ പ്രധാന ലക്ഷണങ്ങള്‍. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article