പതിവായി തലവേദനയും കാഴ്ചമങ്ങലുമാണോ, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (19:08 IST)
ഇന്നത്തെ കാലത്ത് ആളുകള്‍ അവര്‍ക്ക് ലഭ്യമായ ജീവിത സമയത്തിന്റെ ഭൂരിഭാഗവും ഫോണിലാണ് ഉപയോഗിക്കുന്നതെന്നുപറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല. ജോലികളെല്ലാം കമ്പ്യൂട്ടറിലോ ലാപ്‌ടോപ്പുകളിലോ ആയിട്ടുണ്ട്. ജോലിക്കു ശേഷം ഫോണില്‍ സോഷ്യല്‍ മീഡിയയിലും കയറും. ഇതാണ് ജീവിത ശൈലി. ഇതുകൊണ്ടുതന്നെ നിരവധി ആരോഗ്യപ്രശ്‌നങ്ങളും പുതുതലമുറ നേരിടുന്നുണ്ട്. ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുമെങ്കിലും ഈ പ്രവണത കണ്ണിനെയാണ് നേരിട്ടുബാധിക്കുന്നത്. ഇത്തരത്തില്‍ കണ്ണുകള്‍ കഴയ്ക്കുക, വരളുക, കാഴ്ച മങ്ങുക, തലവേദനയെടുക്കുക എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഇതിനെ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം എന്നാണ് പറയുന്നത്. 
 
ഇതിനൊരു പരിഹാരമായിട്ടാണ് 20-20-20 റൂള്‍ വരുന്നത്. ഒരോ ഇരുപതുമിനിറ്റിലും 20 സെക്കന്റ് കമ്പ്യൂട്ടറില്‍ നിന്ന് കണ്ണ് പിന്‍വലിക്കുകയും 20 സ്റ്റെപ്പ് നടക്കുകയും ചെയ്യണമെന്നതാണ് ഈ റൂള്‍ പറയുന്നത്. ഈ ശീലം പ്രവര്‍ത്തിയില്‍ വരുത്തിയാല്‍ കണ്ണിനുണ്ടാകുന്ന കേടുകള്‍ ഒരു പരിധിവരെ തടയാനാകും. അതേസമയം സ്‌ക്രീന്‍ നോക്കുന്നസമയത്ത് ആന്റി ഗ്ലെയര്‍ ഫില്‍റ്റര്‍ ഉപയോഗിക്കുന്നതും നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article