ലിംഗ അര്‍ബുദത്തിന് ഹ്യൂമന്‍ പാപ്പിലോമാ വൈറസ് വലിയൊരു കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (20:44 IST)
ലിംഗത്തില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മുന്‍പ് വളരെ അപൂര്‍വമായിരുന്ന കാന്‍സര്‍ ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ 2050തോടെ ലിംഗത്തില്‍ കാന്‍സര്‍ വരുന്നവരുടെ എണ്ണം 77ശതമാനമായി ഉയരുമെന്നാണ്. 2020ല്‍ ഒരു ലക്ഷം പേരില്‍ 0.29 പേര്‍ക്കായിരുന്നു കാന്‍സര്‍ സാധ്യതയെങ്കില്‍ ഇപ്പോള്‍ 0.80 ആയിട്ടുണ്ട്. 2020ല്‍ ലോകത്ത് പുതിയ കാന്‍സര്‍ രോഗികള്‍ 36068 ആയിരുന്നു. മരണം 13211 ആണ്. 
 
ലിംഗ അര്‍ബുദത്തിന് ഹ്യൂമന്‍ പാപ്പിലോമാ വൈറസ് വലിയൊരു കാരണമാകുന്നുവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന വൈറസാണിത്. ചര്‍മത്തിലൂടെയും ഇത് പകരും. വൃത്തിയില്ലായ്മയാണ് മറ്റൊരു കാരണം. ലിംഗത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന അണുബാധ ഈ കാന്‍സറിന് കാരണമാകും. മറ്റൊന്ന് പുകയിലയുടെ ഉപയോഗമാണ്. പ്രായം കൂടുന്നതും ഒരു കാരണമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍