കോണ്ടം പാക്കറ്റ് പൊട്ടിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2023 (11:28 IST)
അനാവശ്യ ഗര്‍ഭധാരണങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം ലൈംഗിക രോഗങ്ങളില്‍ നിന്നു രക്ഷ നേടാന്‍ കൂടിയാണ് ഗര്‍ഭനിരോധന ഉറ അഥവാ കോണ്ടം ഉപയോഗിക്കുന്നത്. ലൈംഗിക ബന്ധത്തില്‍ പങ്കാളികള്‍ക്ക് ഇടയില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഇതിലും നല്ല മറ്റൊരു മാര്‍ഗമില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
 
കോണ്ടം ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ അറിവുകള്‍ പലരും വെച്ചു പുലര്‍ത്തുന്നുണ്ട്. ഗര്‍ഭ നിരോധന ഉറകള്‍ എപ്പോള്‍ ഉപയോഗിക്കണമെന്നും എങ്ങനെ ഉപയോഗിക്കണമെന്നുള്ള അറിവില്ലായ്മ ലൈംഗിക ജീവിതത്തില്‍ ഏറെ ദോഷം ചെയ്യും. 
 
യഥാര്‍ഥത്തില്‍ കോണ്ടം ഉപയോഗിച്ചുള്ള ഗര്‍ഭനിരോധനം പരാജയപ്പെടാനുള്ള സാധ്യത രണ്ട് ശതമാനം മാത്രമാണ്. ശരിയായ വിധത്തില്‍ ഉപയോഗിക്കാതിരിക്കുന്നതാണ് പലപ്പോഴും ഈ മാര്‍ഗം പരാജയപ്പെടാന്‍ കാരണം.
 
ഉദ്ദരിച്ച ലിംഗത്തിലാണ് കോണ്ടം ധരിക്കേണ്ടത്. ലാറ്റക്‌സ് ഉപയോഗിച്ച് നിര്‍മിച്ച കോണ്ടം ഉപയോഗിക്കാന്‍ പ്രത്യേക ശ്രദ്ധകാണിക്കണം. ലാറ്റക്‌സിനോട് അലര്‍ജിയുള്ളവര്‍ കോണ്ടം അല്ലാതെ മറ്റേതെങ്കിലും മാര്‍ഗം തേടുക.
 
ഉയര്‍ന്ന മര്‍ദ്ദം മൂലം കോണ്ടത്തിന് കീറല്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. കോണ്ടത്തിനു കേടുപാട് സംഭവിച്ചെന്ന് തോന്നിയാല്‍ പുതിയ കോണ്ടം എടുക്കണം. ഒരിക്കല്‍ ഉപയോഗിച്ച കോണ്ടം വീണ്ടും ഉപയോഗിക്കരുത്. കീറല്‍ സംഭവിച്ച കോണ്ടമാണ് ധരിച്ചതെന്ന് ലൈംഗിക ബന്ധത്തിനു ശേഷമാണ് അറിയുന്നതെങ്കില്‍ ഗര്‍ഭ നിരോധനത്തിനായി മറ്റ് മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടതാണ്. മടി കൂടാതെ വൈദ്യസഹായം തേടുന്നത് നല്ല മാര്‍ഗമാണ്. 
 
കഠിനമായ ലൈംഗികകേളി, ലൂബ്രിക്കന്റുകളുടെ ഉപയോഗം, ഗുദ രതി, യോനിയിലെ വരള്‍ച്ച, പായ്ക്കറ്റുകള്‍ മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ച് തുറക്കുക എന്നിവ കോണ്ടത്തിന് കേടുപാടുണ്ടാക്കാന്‍ കാരണമാകും. മൂര്‍ച്ചയേറിയ വസ്തുക്കള്‍ കൊണ്ട് കോണ്ടം പാക്കറ്റ് തുറക്കുന്നത് ഒഴിവാക്കണം. 
 
നല്ല തണുപ്പുള്ള സ്ഥലത്താണ് കോണ്ടം സൂക്ഷിക്കേണ്ടത്. കാരണം ഉയര്‍ന്ന ചൂടുള്ള സ്ഥലത്ത് സൂക്ഷിച്ചാല്‍ ലിംഗം യോനിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് കോണ്ടം പൊട്ടാനുള്ള സാധ്യത ഏറെയാണ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article