ഒരിക്കലും മൂക്കിലെ രോമങ്ങള്‍ പിഴുതുകളയരുത്, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 28 നവം‌ബര്‍ 2023 (10:24 IST)
മൂക്കില്‍ തഴച്ചു വളരുന്ന രോമങ്ങള്‍ പലപ്പോഴും നമ്മള്‍ക്ക് വലിയ ശല്യമാണ്. ഈ ശല്യമകറ്റാനായി രോമങ്ങള്‍ കൈകൊണ്ടോ പ്ലക്കര്‍ കൊണ്ടോ പറിച്ചു കളയുന്ന സ്വഭാവക്കാരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് എത്രത്തോളം അപകടകരമാണെന്ന് നമ്മള്‍ മനസിലാക്കുന്നില്ല.
 
മൂക്കിനുള്ളില്‍ രോമങ്ങള്‍ മുഴുവമായും കളയുന്നത് നല്ലതല്ല. വായുവിലെ അഴുക്കുകളെ ഒരു പരിധി വരെ ഇത് അകത്ത് ചെല്ലാതെ സംരക്ഷിക്കും.
മൂക്കിലെ രോമങ്ങള്‍ പിഴുതുകളയുന്നത് വലിയ രീതിയില്‍ അണുബാധക്ക് കാരനമാകും. രോമങ്ങള്‍ പിഴുത് ഇടങ്ങളിലെ സുഷിരങ്ങളിലുടെ ശരീരത്തിലേക്ക് അണുക്കള്‍ പ്രവേശിക്കാം. മൂക്കിലെ രോമങ്ങള്‍ അസ്വസ്ഥമായി തോന്നിയാല്‍ കത്രിക ഉപയോകിച്ച് വെട്ടിയൊതുക്കുന്നതാണ് നല്ലത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍