ശരിയായ രീതിയിൽ പൂക്കൾ പരിപാലിച്ചാൽ പൂന്തോട്ടം എക്കാലവും ഭംഗിയായി നിലനിൽക്കും. വ്യത്യസ്ത സസ്യജാലങ്ങൾക്ക് വ്യത്യസ്ത തലത്തിലുള്ള പരിചരണം ആവശ്യമാണ്. നമ്മുടെ പൂന്തോട്ടങ്ങൾ നല്ല നിലയിൽ നിലനിർത്തുന്നതിനും വേനൽക്കാല അവധിക്കാലത്ത് അവ ആസ്വദിക്കുന്നതിനും കുറച്ച് സമയമൊക്കെ മാറ്റിവെയ്‌ക്കേണ്ടതുണ്ട്. സമ്മർ ഗാർഡനിംഗ് നുറുങ്ങുകൾ ചിലതൊക്കെ പരിചയപ്പെടാം.
* മണ്ണിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക
* വേനൽക്കാലത്തെ ചൂട് നിങ്ങളുടെ പൂന്തോട്ടത്തിലെ മണ്ണിൻ്റെ ഗുണനിലവാരത്തെ ബാധിക്കും. മണ്ണിനെ സമ്പുഷ്ടമാക്കുന്നതിനുള്ള ഒരു മികച്ച മാർഗം ജൈവവസ്തുക്കൾ ചേർക്കുന്നതാണ്. മണ്ണിൻ്റെ ഈർപ്പവും വെള്ളം നിലനിർത്താനുള്ള കഴിവും വർദ്ധിപ്പിക്കുന്നതിന് കമ്പോസ്റ്റ് ചേർക്കുക.
* ചെടികൾ നനയ്ക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്. ബാഷ്പീകരണത്തിൽ അധികം വെള്ളം നഷ്‌ടപ്പെടാതെ മണ്ണിലേക്ക് ഇറങ്ങുന്നതിനാൽ ചെടികളുടെ വേരുകളിലേക്ക് വെള്ളം എത്താൻ ഇത് അനുവദിക്കുന്നു. ഇത്, പകൽ മുഴുവൻ ചെടികൾക്ക് വെള്ളം ലഭ്യമാക്കുന്നു, അതിനാൽ സൂര്യൻ്റെ ചൂടിനെ നേരിടാൻ അവ നന്നായി സജ്ജീകരിച്ചിരിക്കുന്നു.
* ജലക്ഷാമം പരിഹരിക്കുന്ന കാര്യക്ഷമമായ ജലസേചന ഉപകരണങ്ങൾ
* നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത രീതിയിൽ തണൽ ഏർപ്പെടുത്തുക.