നിങ്ങള്‍ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2023 (09:53 IST)
മുഖ സൗന്ദര്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മോയ്‌സ്ചറൈസറും സണ്‍സ്‌ക്രീനും ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
മുഖം നന്നായി കഴുകിയ ശേഷം ആയിരിക്കണം മോയ്‌സ്ചറൈസര്‍ അപ്ലേ ചെയ്യേണ്ടത്. പൂര്‍ണമായി വരണ്ടു നില്‍ക്കുന്ന ചര്‍മ്മത്തില്‍ മോയ്‌സ്ചറൈസര്‍ പുരട്ടരുത്. ചര്‍മം അല്‍പ്പം വെള്ളം ആഗിരണം ചെയ്തിട്ടുണ്ടാകണം. എങ്കില്‍ മാത്രമേ മോയ്‌സ്ചറൈസര്‍ പുരട്ടുന്നതു കൊണ്ട് ഗുണം ലഭിക്കൂ. മുഖം കഴുകി രണ്ട് മിനിറ്റിനുള്ളില്‍ മോയ്‌സ്ചറൈസര്‍ പുരട്ടണം. മുഖത്ത് പുരട്ടുന്നതിനൊപ്പം കഴുത്തിലും പുരട്ടുക. 
 
മോയ്‌സ്ചറൈസര്‍ മുഖത്ത് പുരട്ടിയ ശേഷം അല്‍പ്പനേരം മസാജ് ചെയ്യണം. മോയ്‌സ്ചറൈസര്‍ കണ്ണിലേക്ക് ആകാതെ നോക്കണം. മോയ്‌സ്ചറൈസര്‍ പുരട്ടിയ ശേഷം സണ്‍സ്‌ക്രീന്‍ അപ്ലേ ചെയ്യാവുന്നതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article