താരന് പഴുത്ത പഴം പരിഹാരമാകുന്നതെങ്ങനെ?

നിഹാരിക കെ.എസ്
ബുധന്‍, 18 ഡിസം‌ബര്‍ 2024 (12:25 IST)
താരൻ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ. തലയിൽ യീസ്റ്റ് ഇൻഫക്ഷൻ വരുന്നത് മൂലം, അല്ലെങ്കിൽ ശിരോചർമ്മം വരണ്ട് പോകുന്നത് മൂലം തലയിൽ താരൻ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. താരൻ വന്നാൽ, മുടികൊഴിച്ചിലും ശക്തമായിരിക്കും. മുടി അമിതമായി കൊഴിഞ്ഞാൽ, കഷണ്ടി പോലെയുള്ള പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകും. ഈ പ്രശ്‌നങ്ങൾ അകറ്റാനും, തലയിൽ നിന്നും താരൻ അകറ്റാനും വഴിയുണ്ട്.
 
നല്ലതുപോലെ പഴുത്ത പഴം തന്നെ ഈ പ്രശ്നത്തിന് പരിഹാരമാണ്. പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ഹെയർമാസ്‌കുകൾ പതിവാക്കിയാൽ താരൻ പെട്ടെന്ന് അകറ്റാവുന്നതാണ്. നല്ലതുപോലെ പഴുത്ത പഴം ഉടച്ച് എടുക്കുക. ഇതിലേയ്ക്ക് 2 ടേബിൾ സ്പൂൺ ഒലീവ് ഓയിൽ ചേർക്കണം. അതിനുശേഷം മിക്‌സ് ചെയ്യുക. തലയോട്ടിയിൽ നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. 30 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ മൂന്ന് ദിവസം ഇത് ഉപയോഗിക്കുക.
 
പഴവും വെളിച്ചെണ്ണയും ചേർത്ത് തയ്യാറാക്കുന്ന ഈ ഹെയർമാസ്‌ക് തലയിൽ നിന്നും താരൻ കളയാൻ വളരെധികം സഹായിക്കുന്നതാണ്. ഈ ഹെയർമാസ്‌ക് തയ്യാറാക്കുന്നതിനായി നല്ലതുപോലെ പഴുത്ത പഴം എടുക്കുക. പഴം ഉടച്ചതിനു ശേഷം ഇതിലേയ്ക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. നല്ലതുപോലെ മിക്‌സ് ചെയ്തതിനുശേഷം ശിരോചർമ്മത്തിൽ പുരട്ടുക. 30 മിനിറ്റ് കഴിയുമ്പോൾ ഷാംപൂ വാഷ് ചെയ്യാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article