ഗര്‍ഭിണികളിലെ ഹാര്‍ട്ട് അറ്റാക്ക് സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Webdunia
ഞായര്‍, 12 നവം‌ബര്‍ 2023 (09:34 IST)
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കാണപ്പെടുക സ്വാഭാവികമാണ്. ചിലരില്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാം. ഗര്‍ഭകാലത്ത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും കൂടുതല്‍ അധ്വാനിക്കേണ്ടി വരും. ഈ സമയത്ത് രക്തത്തിന്റെ അളവ് 30 മുതല്‍ 50 ശതമാനം വരെ വര്‍ധിക്കുന്നു. ഓരോ മിനിറ്റിലും ഹൃദയം കൂടുതല്‍ രക്തം പമ്പ് ചെയ്യുന്നു. ഗര്‍ഭകാലത്ത് മാത്രമല്ല പ്രസവ സമയത്തും ഹൃദയത്തിനു കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകും. 
 
ഗര്‍ഭകാലത്ത് ഹൃദയമിടിപ്പ് സാധാരണയില്‍ നിന്ന് താളം തെറ്റാന്‍ സാധ്യതയുണ്ട്. രക്തത്തിന്റെ പമ്പിങ് കൃത്യമായി നടക്കാതെ വരുമ്പോള്‍ ഗര്‍ഭിണികളില്‍ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ കാണിക്കും. 
 
ഗര്‍ഭകാലത്ത് ഉപ്പ് അമിതമായ അളവില്‍ കഴിക്കരുത്. റെഡ് മീറ്റ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുക. ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികള്‍ കഴിക്കുക. ഫ്രൂട്ട്‌സ് കഴിക്കുന്നത് ശീലമാക്കുക. ഗര്‍ഭകാലത്ത് അമിതമായ സമ്മര്‍ദ്ദത്തിനു കീഴ്‌പ്പെടരുത്. ദിവസവും തുടര്‍ച്ചയായി ഏഴ് മണിക്കൂര്‍ ഉറങ്ങിയിരിക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article