മുട്ടുവേദനക്കുള്ള കാരണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 12 നവം‌ബര്‍ 2021 (13:39 IST)
മുട്ടുവേദനയ്ക്കിടയാക്കുന്ന നിരവധി കാരണങ്ങളുണ്ട്. ഇതില്‍ മുട്ടിന് തേയ്മാനം സംഭവിച്ച് വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്പോള്‍ സ്വാഭാവികമായി മുട്ടിനെ സന്ധിവാതം ബാധിക്കാറുണ്ട്. എന്നാല്‍ കൌമാരത്തിലും യൌവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെത്തന്നെ വന്നുചേരും. തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചുസമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്പോള്‍ മുട്ടിന് പിടിത്തവും വേദനയും, രാവിലെ ഉറക്കമുണരുമ്പോള്‍ മുട്ടിന് പിടുത്തവും വേദനയും, മുട്ടില്‍ നീര് ഇവയൊക്കെ കാല്‍മുട്ടിലുണ്ടാകുന്ന സന്ധിവാതത്തിന്റെ ലക്ഷണങ്ങളാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article