ഒരുപാട് ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ജീരകം. നാം നിത്യജീവിത്തില്‍ പല രീതിയില്‍ ജീരകം കഴിക്കാറുണ്ട്. കറികള്‍ക്ക് സ്വാദ് കൂട്ടാന്‍ മാത്രമല്ല ജീരകം ഉപയോഗിക്കുന്നത് ഒട്ടേറെ ഔഷധ ഗുണങ്ങള്‍ ഉള്ളതുകൊണ്ടു കൂടിയാണ്. കറികളില്‍ ചേര്‍ക്കുന്നതിനു പുറമേ ജീരകമിട്ട് തിളപ്പിച്ച വെള്ളവും കുടിക്കുന്നത് നല്ലതാണ്. എന്തൊത്തെയാണ് ജീരകത്തിന്റെ ഗുണങ്ങളെന്ന് നോക്കാം. ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറിനുണ്ടാകുന്ന പ്രശ്നങ്ങളായ അസിഡിറ്റി, വിശപ്പില്ലായ്മ, ദഹനസംബന്ധമായ പ്രസ്നങ്ങള്‍ എന്നിവയ്ക്ക് ഉത്തമ പരിഹാരമാണ്. പനി, ചുമ, കഫക്കെട്ട് എന്നിവയുടെ ശമനത്തിനും സഹായിക്കുന്ന ഓന്നാണ് ജീരകം. സ്ത്രീകളില്‍ ഗര്‍ഭാശയ ശുദ്ധിക്കും, പ്രസവശേഷം മുലപ്പാലിന്റെ ഉല്പ്പാദനം കൂട്ടുന്നതിനും ജീരകം വിവിധ രീതികളില്‍ ഉപയോഗിക്കാറുണ്ട്. ആരോഗ്യപരമായി ഒരുപാട് ഗുണങ്ങള്‍ ഉണ്ടെങ്കിലും അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ലുപോലെ ജീരകവും അധികമായി ഉപയോഗിക്കുന്നത് വിപരീത ഫലം ഉണ്ടാക്കിയേക്കാം .അതുകൊണ്ട് ശരിയായ രീതിയിലും അളവിലും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലാക്കേണ്ടതാണ്.