അമിത വണ്ണമാണോ പ്രശ്‌നം? പേടിക്കേണ്ട, ഡയറ്റില്ലാതെയും വണ്ണം കുറയ്‌ക്കാം!

Webdunia
വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (13:23 IST)
പഴവർഗ്ഗങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പഴങ്ങളിൽ മിടുക്കനായ ആപ്പിൾ കഴിക്കുന്നത് പല രോഗങ്ങളും വരാതിരിക്കാൻ നമ്മളെ സഹായിക്കുമെന്നാണ് പഠനങ്ങളും പറയുന്നത്. എന്നാൽ പച്ച ആപ്പിൾ കഴിക്കുന്നത് ശരീരത്തിന് ഉത്തമമാണോ അല്ലയോ എന്ന് മിക്കവർക്കും അറിയില്ല. കഴിക്കാനുള്ള ടേസ്‌റ്റുകൊണ്ട് ചുമ്മാ പച്ച ആപ്പിൾ വാങ്ങി കഴിക്കുന്നവരാണ് ഭൂരിഭാഗം പേരും.
 
എന്നാൽ അറിഞ്ഞോളൂ, പോഷകങ്ങളുടെ കലവറയാണ് പച്ച ആപ്പിൾ. മറ്റ് ആപ്പിള്‍ ഇനങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തനാക്കുന്നതും അതുതന്നെയാണ്. ഫ്‌ളവനോയ്ഡുകള്‍ വൈറ്റമിന്‍ സി എന്നിവ പച്ച ആപ്പിളില്‍ ധാരാളമുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ പച്ച ആപ്പിളിന് കഴിയുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ചര്‍മ്മത്തിലെ കാന്‍സറിനെ തടയുന്നതാണ് വൈറ്റമിന്‍ സി  പച്ച. കൂടാതെ ഇത്  ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും ഇല്ലാതാക്കും.
 
ശരീരഭാരം കുറയ്ക്കാന്‍ താലപര്യമുള്ളവര്‍ക്ക് ഏറെ അനുയോജ്യമായതാണ് പച്ച ആപ്പിൾ‍. പ്രമേഹമുള്ളവര്‍ക്കും പ്രമേഹസാധ്യതയുള്ളവര്‍ക്കും കഴിക്കാവുന്ന ഔഷധമൂല്യമുള്ള ഫലമാണിത്. രാവിലെ വെറുംവയറ്റില്‍ പച്ച ആപ്പിള്‍ കഴിക്കുന്നവര്‍ക്ക് പ്രമേഹ സാദ്ധ്യത കുറയുമെന്നും ചില പഠനങ്ങള്‍ പറയുന്നു. പച്ച ആപ്പിള്‍ നാരുകളാല്‍ സമൃദ്ധമാണ്. ഇതുകൊണ്ടുതന്നെ ദഹന പ്രക്രിയ സുഗമമാക്കും. കരളിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നതാണ് ആന്‍റി ഓക്സിഡന്‍റുകളാൽ സമൃദ്ധമാണിത്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article