ഇക്കാര്യങ്ങള്‍ മനസിലാക്കണം; പൊണ്ണത്തടിയും ലൈംഗിക ശേഷിയും തമ്മില്‍ അടുത്തബന്ധം
ഞായര്‍, 12 ഓഗസ്റ്റ് 2018 (16:18 IST)
അമിതവണ്ണം അഥവാ പൊണ്ണത്തടി പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്ന പ്രശ്‌നമാണ്. ഇരുന്നുള്ള ജോലിയും വ്യായായ്‌മം ഇല്ലായ്‌മയുമാണ് അമിതവണ്ണത്തിന് കാരണമാകുന്നത്. ചുരുക്കും ചിലര്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ മൂലവും ഈ അവസ്ഥ നേരിടേണ്ടിയതായിട്ട് വരുന്നുണ്ട്.
പൊണ്ണത്തടി പുരുഷന്മാരിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്. കൂടുതലായും ഉദ്ധാരണശേഷി ഇല്ലാതാകുകയാണ് പ്രധാന പ്രശ്‌നം. പൊണ്ണത്തടിയുള്ളവർക്ക് ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ രണ്ടര മടങ്ങ് കൂടുതലാണെന്നാണ് കണ്ടെത്തൽ.
പൊണ്ണത്തടിയുള്ളവരുടെ രക്തക്കുഴലുകൾക്ക് തകരാറുണ്ടാവുകയും ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്ന ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുകയും ചെയ്യും. ലിംഗ കോശങ്ങളിലേക്കുള്ള രക്തപ്രവാഹം കൂട്ടുന്നതിന് ടെസ്റ്റോസ്റ്റിറോണിന്റെ സഹായം വേണം. ടെസ്റ്റോസ്റ്റിറോൺ നില കുറയുന്നതോടെ ലിംഗം ഉദ്ധരിക്കാതെ വരുകയും ചെയ്യും.
പൊണ്ണത്തടിയുള്ളവര്‍ക്ക് ഉദ്ധാരണശേഷിക്കുറവ് അനുഭവപ്പെടുന്നതോടെ ഇവര്‍ നിരാശയിലാകും. ലൈംഗിക ജീവിതം ഇല്ലാകുകയും ചെയ്യും. കൂടാതെ ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവയും ഇത്തരക്കാരെ പിടികൂടും.