ജോലിത്തിരക്ക്, വർക്കിലുള്ള ടെൻഷൻ ഇതെല്ലാം പലർക്കും സമ്മർദ്ദം ഉണ്ടാക്കാറുണ്ട്. ഈ സമ്മർദ്ദം ദേഷ്യത്തിലേക്കും വിഷമത്തിലേക്കും വഴിമാറാനും സാധ്യതയുണ്ട്. അരിശവും ടെൻഷനും കുറയ്ക്കാൻ വഴിയുണ്ട്. രണ്ടും കുറയ്ക്കാന്‍ നിങ്ങളുടെ ശരീരത്തില്‍ത്തന്നെയുണ്ട് രണ്ടു സ്വിച്ചുകള്‍. അവിടെ പതിയെ കുറച്ചുനേരം തൊട്ടാല്‍ മതി.
അര സെക്കൻഡിനുള്ളിൽ നമുക്ക് വ്യത്യാസം തിരിച്ചറിയാൻ കഴിയും. മനസ്സിൽ കെട്ടിക്കിടക്കുന്ന ഓരോ ടെൻഷനും പെട്ടന്ന് മാറും. ശക്തമായ തിരയെ ശാന്തമാക്കി മാറ്റാൻ ഇതിലൂടെ കഴിയും. മനസ്സിന്റെ ക്ഷോഭങ്ങള്‍ക്ക് തടയിടാന്‍ ചെവിയുടെ കീഴ്ഭാഗത്ത് നല്‍കുന്ന മൃദുവായ സമ്മര്‍ദ്ദങ്ങള്‍ക്ക് കഴിയുമെന്ന് നേരത്തേ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.