പാവക്കയ്‌ക്ക് ഒത്തിരി ഗുണങ്ങളുണ്ടെന്ന് എല്ലാവർക്കും അറിയാം. എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങള്‍ ഉണ്ടെങ്കിലും കയ്‌പ് അനുഭവപ്പെടുത്തിനാലാണ് മിക്കവരും പാവയ്‌ക്കയെ മാറ്റി നിര്‍ത്തുന്നത്. എന്നാൽ വിറ്റാമിന്റെ കലവറയാണ് ഈ കയ്‌പ്പിന്റെ വില്ലൻ. ചിലർ പാവയ്‌ക്ക പുഴുങ്ങി അതിന്റെ കയ്‌പ്പ് വെള്ളം കളഞ്ഞ് ഉപയോഗിക്കുന്നു. എന്നാൽ അത് നല്ലതല്ല എന്നാണ് പഠനങ്ങൾ പറയുന്നത്.
പാവയ്‌ക്കയിലെ കയ്‌പ്പ് നീരിലാണ് അതിന്റെ പോഷകങ്ങൾ മുഴുവൻ ഉള്ളതെന്നാണ് പറയുന്നത്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളെല്ലാം അടങ്ങിയിരിക്കുന്ന പാവക്കയിൽ മികച്ച ഗുണങ്ങള്‍ ഉള്ളതു പോലെ തന്നെ ആസ്മ, ജലദോഷം, ചുമ എന്നിവയ്ക്ക് ആശ്വാസം നൽകാനും പാവയ്‌ക്കയ്‌ക്ക് കഴിവുണ്ട്. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന പാവയ്‌ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും.
റൈബോഫ്ളേവിൻ, ബീറ്റാ കരോട്ടിൻ, മഗ്നീഷ്യം, ഫോസ്ഫറസ് തയാമിൻ, സിങ്ക്, ഫോളിയേറ്റ് തുടങ്ങിയ ഘടകങ്ങൾ പാവയ്ക്കയിലുണ്ട്. അതിനൊപ്പം ശിരോചർമത്തിലുണ്ടാകുന്ന അണുബാധകളും അകറ്റാൻ പാവയ്‌ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ക്ക് കഴിവുണ്ട്.