അഞ്ച് മിനിട്ട് കൊണ്ട് മുട്ട റോസ്റ്റ് റെഡി

തിങ്കള്‍, 13 ഓഗസ്റ്റ് 2018 (15:11 IST)
കുക്കറിയിൽ ഇത്തവണ നമുക്ക് രുചികരമായ മുട്ട റോസ്റ്റ് ഉണ്ടാക്കാം. അതും എളുപ്പത്തിൽ. ഒരുവിധം എല്ലാവർക്കും ഇഷ്ട്ടമാണ് മുട്ടയും മുട്ട റോസ്റ്റും. ഇടിയപ്പം,അപ്പം ഇവയുടെ ഒക്കെ കൂടെ കൂട്ടാൻ പറ്റിയ ഒരു ഈസി മുട്ട റോസ്റ്റ്‌ എങ്ങനെയാണ് വളരെ പെട്ടന്ന് ഉണ്ടാക്കാൻ കഴിയുക എന്ന് നോക്കാം.
 
മുട്ട പുഴുങ്ങിയത് എണ്ണത്തിന്
നീളത്തിൽ അരിഞ്ഞ സവോള 5 എണ്ണം
പച്ചമുളക് 3 എണ്ണം 
തക്കാളി 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 
1 ടി സ്പൂണ്‍ മല്ലിപ്പൊടി 
മുളകുപൊടി 1 ടി സ്പൂണ്‍
മഞ്ഞൾപ്പൊടി കാൽ ടി സ്പൂണ്‍
ഗരം മസാല 1 ടി സ്പൂണ്‍
കറി വേപ്പില ഒരിതൾ
വെളിച്ചെണ്ണ
ഉപ്പ് ആവശ്യത്തിന്
 
പാൻ അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ ഓയിൽ ഒഴിച് സവോള വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക്,കറി വേപ്പില ചേർത്ത് നന്നായി വഴറ്റുക. ശേഷം എടുത്തുവെച്ച പൊടികൾ ഒരോന്നായി ഇട്ട് നന്നായി വഴറ്റുക. തക്കാളി ചേർക്കുക. ഉപ്പു ചേർക്കുക .തക്കാളി നല്ല വെന്തതിനു ശേഷം 1 കപ്പ്‌ വെള്ളമൊഴിച്ച് പുഴുങ്ങിവെച്ച മുട്ട രണ്ടായി കീറി മുറിച്ച ശേഷം പാനിൽ ഇടുക. മുട്ട ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക. കറിവേപ്പില ഇട്ട് വാങ്ങിവെയ്ക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍