മുട്ട വിൽക്കാൻ നിർബന്ധിച്ചതിന് ഭർത്താവിനെതിരെ ഭാര്യ പൊലീസിൽ പരാതി നൽകി

ബുധന്‍, 8 ഓഗസ്റ്റ് 2018 (13:54 IST)
അഹമ്മദാബദ്: തന്നെ മുട്ട വിൽ‌ക്കാൻ നിർബന്ധിച്ചതയി ചൂണ്ടിക്കാട്ടി യുവതി നൽകിയ പരതിയിൽ പൊലീസ് കേസെടൂത്തു. രണ്ട് കുട്ടികളുടെ അമ്മയായ ഒമാൻ സ്വദേശിനിയാണ് ഭർത്താവ് തന്നെ മുട്ട വിൽക്കാൻ നിർന്ധിച്ചെന്നു കാട്ടി പൊലീസിനെ സമീപിച്ചത്. ഇതിനു തയ്യാറാവാത്തതിന് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. 
 
2010ലാണ് ഇരുവരും വിവാഹിതരാവുന്നത്. അജ്മീര്‍, ഉദയ്പൂര്‍, വഡോദര എന്നി സ്ഥലങ്ങളില്‍ കൊണ്ടുപോയി മുട്ട വില്‍പ്പന നടത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നു. കടം കയറിയതുമൂലം പണം കണ്ടെത്താന്‍ മുട്ടവില്‍പ്പന മാത്രമേ പോംവഴിയുളളു എന്ന് ചൂണ്ടിക്കാണിച്ച്‌ തൊഴില്‍രഹിതനായ ഭര്‍ത്താവ് തന്നെ ഇതിന് നിരന്തരം നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
 
മരിക്കുന്നത് വരെ തന്റെ ആമ്മ ഭർത്താവിഒന് സാമ്പത്തിങ്ക സഹായം നൽകിയിരുന്നു. എന്നാൽ ഇത് കൂടാതെ പുറത്തു നിന്നും പണം കടം വാങ്ങിയാണ് ഇയാൾ കടക്കെണിയിലായത്. തന്റെ അറിവില്ലാതെ തന്നെ കൊണ്ട് ഭർത്താവ് വിവാഹ മോചനത്തിനായുള്ള രേഖകൾ ഒപ്പീടീച്ചെന്നും. ഗുജറത്തി ഭാഷ അറിവില്ലാത്ത തന്നെ കബളിപ്പിച്ചാണ് രേഖകൾ ഒപ്പീടീച്ചത് എന്നും യുവതി പൊലീസിനു നൽകിയ പരാതിൽ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍