സംരക്ഷിക്കാം കുടലിനെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ശനി, 5 ഒക്‌ടോബര്‍ 2024 (21:46 IST)
നമ്മുടെ ദഹന വ്യവസ്ഥയില്‍ പ്രധാന പങ്കു വഹിക്കുന്നതാണ് കുടലുകള്‍. നാം കഴിക്കുന്ന ആഹാരപദാര്‍ത്ഥങ്ങളിലെ പോഷക ഘടകങ്ങള്‍ ശരിയായ രീതിയില്‍ ആകീരണം ചെയ്യുന്നതിന് കുടലുകളുടെ ആരോഗ്യം പ്രധാനമാണ്. എന്നാല്‍ ഇന്നത്തെ പല ഭക്ഷണരീതികളും കുടലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അതില്‍ പ്രധാനം കൃത്രിമ മധുരപലഹാരങ്ങളും ബേക്കറി പലഹാരങ്ങളും ആണ്. ഇവ കുടലിലെ ഫലപ്രദമായ സൂക്ഷ്മാണുക്കളെ പ്രതികൂലമായി ബാധിക്കുന്നു. 
 
അതുപോലെതന്നെ മദ്യപാനം ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ കുടലിന്റെ അനാരോഗ്യം, വയറുവേദന ഗ്യാസ്ട്രബിള്‍,മറ്റു ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. തല്‍ഫലമായി ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യസ്ഥിതിയും മോശമാകുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article