ആരോഗ്യകരമെന്ന് നിങ്ങള്‍ കരുതുന്ന ഈ ഭക്ഷണങ്ങള്‍ ശരിക്കും അങ്ങനെയല്ല!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (13:25 IST)
ചിലഭക്ഷണങ്ങള്‍ വളരെ ആരോഗ്യകരമെന്ന് കരുതി മാര്‍ക്കറ്റില്‍ നിന്ന് വലിയ വില കൊടുത്ത് നമ്മള്‍ വാങ്ങിക്കഴിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും വിപരീത ഫലമായിരിക്കും അതുകൊണ്ട് നമുക്കുണ്ടാകുന്നത്. ഇത്തരത്തിലുള്ള ചില ഭക്ഷണങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. ഇതില്‍ ആദ്യത്തേതാണ് പ്രോട്ടീന്‍ ബാര്‍. ആരോഗ്യകരമെന്ന് കരുതുന്ന പ്രോട്ടീന്‍ ബാറില്‍ ധാരാളം ഷുഗറും അനാരോഗ്യകരമായ ഫാറ്റും കൃതൃമ ചേരുവകളും അടങ്ങിയിട്ടുണ്ട്. ഫ്രൂട്ട് ജ്യൂസുകളും ഇതുപോലെയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും പൊണ്ണത്തടിയുണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. 
 
മറ്റൊന്ന് ഇന്‍സ്റ്റന്റ് ഓട്മീലാണ്. ഇതില്‍ ചേര്‍ക്കുന്ന ചേരുവകള്‍ അനാരോഗ്യകരമാണ്. മറ്റൊന്ന് ഷേക്കുകളും സ്മൂത്തീസുകളുമാണ്. ഇവയില്‍ ധാരാളം ഷുഗര്‍ ചേരുന്നുണ്ട്. മറ്റൊന്ന് വെജിറ്റബില്‍ ചിപ്‌സുകളാണ്. ഇവയില്‍ ധാരാളം സോഡിയവും ഫാറ്റും അടങ്ങിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article