ആഴ്ചയില്‍ എത്രദിവസം മത്സ്യം കഴിക്കണം

സിആര്‍ രവിചന്ദ്രന്‍

ശനി, 12 ഓഗസ്റ്റ് 2023 (16:58 IST)
മലയാളികളുടെ ഇഷ്ട മത്സ്യങ്ങളായ ചെമ്പല്ലി, അയല, മത്തി, ചൂര തുടങ്ങിയ കഴിക്കുന്നതുവഴി ഹൃദയാഘാതം തടയാന്‍ സാധിക്കുമെന്നാണ് യുഎസ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും മത്സ്യം പ്രത്യേകിച്ച ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയവ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് സര്‍ക്കുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
 
സ്രാവ്, തിരണ്ടി, അയക്കൂറ, കടല്‍ക്കുതിര, ടൈല്‍ഫിഷ് എന്നീ മത്സ്യങ്ങളില്‍ മെര്‍ക്കുറി കൂടുതലുള്ളതനിനാല്‍ ഗര്‍ഭിണികള്‍ ഒഴിവാക്കുന്നത് നല്ലതാണ്. എന്നാല്‍ മത്സ്യത്തിലൂടെ ശരീരത്തിലെത്തുന്ന ലവണങ്ങള്‍ സ്ത്രീയുടെ ശരീര ലാവണ്യത്തിന് മാറ്റു കൂട്ടുമെന്നും പഠനങ്ങള്‍ പറയുന്നു.
 
പോഷകങ്ങളുടെ കലവറയാണ് മത്സ്യമെന്ന കാര്യം അറിയാത്തവരായി ആരുമുണ്ടാകില്ല. മത്സ്യം കഴിക്കുന്ന ആളുകളില്‍ വിഷാദരോഗം ഉണ്ടാകില്ലെന്നതാണ് എറ്റവും പുതിയ പഠനം പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍