സ്ഥിരമായി ഇറച്ചി കഴിക്കാറുണ്ടോ ? സൂക്ഷിച്ചോളൂ... നിങ്ങളുടെ വൃക്കകള്‍ അപകടത്തിലാണ്!

Webdunia
ശനി, 30 ജൂലൈ 2016 (14:04 IST)
സ്ഥിരമായി റെഡ് മീറ്റ്(ചിക്കന്‍, ബീഫ്, മട്ടന്‍) കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഇതുമൂലം വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുമെന്ന് സിംഗപ്പുരിലെ നാഷണല്‍ സര്‍വ്വകലാശാലയിലെ വൂണ്‍ പുവേ കോയുടെ നേതൃത്വത്തിലുള്ള പഠനസംഘം കണ്ടെത്തി.
 
അതേസമയം റെഡ് മീറ്റ് കഴിക്കുന്നതിന് പകരം വൈറ്റ് മീറ്റ്(ഡക്ക്, മുയല്‍, പന്നി), മല്‍സ്യം, മുട്ട എന്നിവ ശീലമാക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്നും പഠനസംഘം വ്യക്തമാക്കി. റെഡ് മീറ്റില്‍ അടങ്ങിയിട്ടുള്ള ഒരുതരം പ്രോട്ടീനാണ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതെന്ന് പഠനസംഘം അറിയിച്ചു.
 
സിംഗപ്പുരിലെ നാഷണല്‍ കിഡ്നി ഫൗണ്ടേഷന്റെ സഹകരണത്തോടെയായിരുന്നു പഠനം. ലോകത്താകമാനം 500 മില്യണിലധികം ആളുകള്‍ക്ക് ഗുരുതരമായ വൃക്കരോഗങ്ങള്‍ പിടിപെട്ടിട്ടുണ്ടെന്നും ഇത് റെഡ് മീറ്റിന്റെ അമിതമായ ഉപയോഗം കൊണ്ടാണെന്നും പഠനസംഘം അറിയിച്ചു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article