ഈ ഏഴു ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ വേഗത്തില്‍ വയസനാകും!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 27 ജൂണ്‍ 2024 (12:55 IST)
ചില ശീലങ്ങള്‍ നമ്മളെ വേഗത്തില്‍ വൃദ്ധനും രോഗിയും ആക്കിമാറ്റും. അതില്‍ ആദ്യത്തെ ശീലമാണ് ഉറക്കമില്ലായ്മ. പലരും കൃത്യ സമയത്ത് ഉറങ്ങുന്നതിന് പ്രാധാന്യം നല്‍കാറില്ല. ആ സമയം സിനിമയോ യൂട്യൂബോ കാണുകയാണ് പതിവ്. ഇത് സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ ശരീരത്തില്‍ ഉയര്‍ത്തുകയും ചര്‍മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യും. മറ്റൊന്ന് മദ്യപാനമാണ്. ഇത് ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാക്കുകയും ചര്‍മത്തില്‍ ഇന്‍ഫ്‌ളമേഷന് കാരണമാകുകയും കൊളാജന്റെ ഉല്‍പാദനം കുറയ്ക്കുകയും ചെയ്യുന്നു. മറ്റൊന്ന് ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതാണ്. ഇത് നമ്മെ രോഗിയാക്കും. ഏറ്റവും കുറഞ്ഞത് ഏഴു ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കണം.
 
പ്രധാനപ്പെട്ടത് വ്യായാമക്കുറവാണ്. ഇത് പൊണ്ണത്തടിക്കും ചര്‍മത്തിന്റെ അനാരോഗ്യത്തിനും കാരണമാകും. മറ്റൊന്ന് പുകവലിയാണ്. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തേയും ചര്‍മത്തിന്റെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കും. കൂടുതല്‍ നേരം വെയിലത്ത് നില്‍ക്കുന്നതും നിങ്ങളെ വേഗത്തില്‍ പ്രായമുള്ളവരാക്കും. തെറ്റായ ഭക്ഷണ രീതിയും വേഗത്തില്‍ നിങ്ങളെ വൃദ്ധരാക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article