5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അബദ്ധവശാല്‍ പോലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്,ഡോക്ടര്‍മാര്‍ പറയുന്നത് എന്താണെന്ന് നോക്കാം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 18 ഡിസം‌ബര്‍ 2024 (16:19 IST)
കുട്ടികള്‍ ശാരീരികമായും മാനസികമായും ആരോഗ്യത്തോടെ വളരുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ കാര്യത്തില്‍. ഈ പ്രായത്തിലുള്ള കുട്ടികളെ വളര്‍ത്തുന്നതും അവര്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പലപ്പോഴും ആരോഗ്യകരമായ പല ഭക്ഷണങ്ങളും കുട്ടികള്‍ കഴിക്കാന്‍ മടിക്കും. 
 
അവര്‍ക്ക് താല്പര്യം പുറത്തുള്ള ആഹാരങ്ങളോടും മറ്റു അനാരോഗ്യകരമായ ആഹാരങ്ങളോടും ആയിരിക്കും. 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒരിക്കലും കൊടുക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ശീതളപാനീയങ്ങള്‍ നല്‍കരുത്. ഇവയില്‍ ധാരാളം രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ആരോഗ്യ ദോഷകരമായി ബാധിക്കും. അതുപോലെതന്നെ ഒരുപാട്
എരിവുള്ള ഭക്ഷണം കുട്ടികള്‍ക്ക്  നല്‍കരുത്. കൂടാതെ അമിതമായിവറുത്ത ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കരുത്.
 
5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അമിതമായി മധുരപലഹാരങ്ങളോ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളോ നല്‍കാന്‍ പാടില്ല. ഇത്തരം ഭക്ഷണങ്ങള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ദോഷകരമായി ബാധിക്കും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article