ഉപ്പിടാത്ത ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍? ഇക്കാര്യം അറിഞ്ഞിരിക്കൂ

രേണുക വേണു
ശനി, 24 ഫെബ്രുവരി 2024 (18:17 IST)
ഉപ്പ് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിനു ഭീഷണിയാണെന്ന് നിങ്ങള്‍ക്ക് അറിയില്ലേ? അതുപോലെ തന്നെയാണ് ഭക്ഷണത്തില്‍ നിന്ന് പൂര്‍ണമായി ഉപ്പ് ഒഴിവാക്കുന്നതും. ഉപ്പ് പൂര്‍ണമായി ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനും ഹൃദ്രോഗങ്ങള്‍ക്കും കാരണമാകും. ഉപ്പ് ശരീരത്തിലേക്ക് എത്തിയില്ലെങ്കില്‍ ഇന്‍സുലിന്‍ ഉത്പാദനം കുറയും. ആരോഗ്യകരമായ ശരീരത്തിനു സോഡിയം ആവശ്യമാണ്. ഉപ്പ് പൂര്‍ണമായി ഒഴിവാക്കുമ്പോള്‍ ശരീരത്തിനു ആവശ്യമായ സോഡിയം ലഭിക്കില്ല. 
 
സോഡിയത്തിന്റെ ഉത്പാദനം കുറയുന്നത് രക്ത സമ്മര്‍ദ്ദം കുറയാന്‍ കാരണമാകും. സോഡിയം കുറയുന്നത് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് കുറയ്ക്കുന്നു. ഹൃദ്രോഗികള്‍ ഒരു കാരണവശാലും ഉപ്പ് പൂര്‍ണമായി ഒഴിവാക്കരുത്. ഉപ്പ് പൂര്‍ണമായി ഒഴിവാക്കുമ്പോള്‍ ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ കൂടുന്നു. ഉപ്പ് പൂര്‍ണമായി ഒഴിവാക്കാതെ കൃത്യമായ നിയന്ത്രണം പാലിക്കുക. ഡോക്ടറുടെ അനുവാദത്തോടെ മാത്രമേ ഉപ്പ് പൂര്‍ണമായി ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കാവൂ. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article