പ്രമേഹം ഉള്ളവരാണോ? ഷുഗര്‍ നില പെട്ടെന്ന് കുറഞ്ഞാല്‍ എങ്ങനെ മനസ്സിലാക്കാം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (20:27 IST)
പ്രമേഹം ഉള്ളവരില്‍ ഷുഗര്‍ നില കൂടുതലായിട്ടാണ് കാണപ്പെടുന്നത്. എന്നാല്‍ പ്രമേഹ രോഗികളിലും ഷുഗര്‍ നില പെട്ടന്ന് കുറയാറുണ്ട്. ഇങ്ങനെ കുറയുന്ന സാഹചര്യങ്ങളില്‍ നമ്മുടെ ശരീരം ചില സൂചനകള്‍ കാണിക്കാറുണ്ട്. അവയില്‍ പ്രധാനം കണ്ണില്‍ ഇരുട്ട് കയറുന്നത് പോലുള്ള അവസ്ഥയാണ്. അതോടൊപ്പം തന്നെ നെഞ്ചിടിപ്പ് കൂടുകയും തലകറക്കവും കൈകാലുകളില്‍ വിറയലും അനുഭവപ്പെടാറുണ്ട്. 
 
കൂടാതെ ക്ഷീണം, അമിത വിശപ്പ്, ദേഷ്യം, അമിതമായ വിയര്‍പ്പ് എന്നിവയും പ്രമേഹ രോഗികളില്‍ ഷുഗര്‍ ലെവല്‍ കുറഞ്ഞാലുള്ള ലക്ഷണങ്ങളാണ്. പ്രമേഹം ഇല്ലാത്തവരിലും ഷുഗര്‍ നില കുറഞ്ഞാല്‍ ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചേക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article