ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാമോ?

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 19 ജൂലൈ 2022 (09:17 IST)
വളരെ അധികം പോഷകങ്ങള്‍ ഉള്ളതും ശരീരത്തെ പലരോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതുമായ ഭക്ഷണമാണ് ഈന്തപ്പഴം. നിരവധി മിനറലുകള്‍, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഷുഗര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസം മുഴുവന്‍ ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കാനും ഈന്തപ്പഴത്തിന് സാധിക്കും.
 
ഈന്തപ്പഴത്തില്‍ ആന്റിബാക്ടീരിയല്‍ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. സസ്യങ്ങളില്‍ ഉണ്ടാകുന്ന ഭക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ പോഷകമുള്ള പഴമാണ് ഈന്തപ്പഴം. ഇതിന് ഹൃദ്രോഗം, സ്‌ട്രോക്ക്, രക്താതിസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article