ദിവസവും കുളിക്കാതിരിക്കുന്നതാണ് ചർമത്തിന് നല്ലത് !

ചിപ്പി പീലിപ്പോസ്
ഞായര്‍, 29 ഡിസം‌ബര്‍ 2019 (16:53 IST)
നിത്യേന രണ്ട് നേരമെങ്കിലും കുളിക്കുന്നവരാണ് നമ്മളെല്ലാവരും. കുളിക്കാതെ ഇരുന്നാലുള്ള ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഇനി ആരെങ്കിലും കുളിക്കാതെ നടക്കുകയാണെങ്കിൽ അവരെ നമ്മള്‍ കളിയാക്കുകയും ചെയ്യും. എന്നാൽ അറിഞ്ഞോളൂ... കുളിക്കാത്തവരല്ല, കുളിക്കുന്നവരാണ് തെറ്റുകാര്‍. എന്തെന്നാല്‍ എല്ലാ ദിവസവും തുടർച്ചയായി കുളിക്കുന്നത് അത്ര നല്ലതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 
 
കുളിക്കാനായി നമ്മള്‍ ഉപയോഗിക്കുന്ന സോപ്പ് ശരീരത്തിലെ എണ്ണമയം കളഞ്ഞ് ശരീരത്തെ വരണ്ടതാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മാത്രമല്ല, ശരീരത്തെ സംരക്ഷിക്കുന്ന നല്ല ബാക്ടീരിയയുടെ വളർച്ചയെയും കുളി ബാധിക്കും. നിരന്തരമായുള്ള കുളി ശരീരത്തിലെ സ്വാഭാവിക എണ്ണ ഉൽപ്പാദനത്തെ തടയുന്നതിന് കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 
 
അതുപോലെ തുടർച്ചയായ കുളി ശരീരത്തിലെ ഡെഡ് സെല്ലിനെ തകർക്കുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. മനുഷ്യ ശരീരത്തിന് സ്വയം വൃത്തിയാകാനുള്ള കഴിവുണ്ടെന്നും സൗന്ദര്യം കൂടാൻ സ്ഥിരം കുളിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും നിരന്തരമായ കുളി ഒഴിവാക്കുകയാണ് ചർമ്മ സംരക്ഷണത്തിന് ആദ്യം ചെയ്യേണ്ടതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article