കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ തിരുവനന്തപുരത്തും എറണാകുളത്തും; അതീവ ജാഗ്രത

Webdunia
വെള്ളി, 31 മാര്‍ച്ച് 2023 (12:06 IST)
തുടര്‍ച്ചയായി രണ്ടാം ദിവസവും കേരളത്തില്‍ 3000 ത്തില്‍ അധികം കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 3095 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 15,208 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമായി വര്‍ധിച്ചു. ആറ് മാസത്തിനു ശേഷമാണ് രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3000 കടക്കുന്നത്. 
 
കേരളം, മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കുതിച്ചുയരുന്നത്. ചൊവ്വാഴ്ച കേരളത്തില്‍ 332 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ബുധനാഴ്ച ഇത് 686 ഉം, വ്യാഴാഴ്ച 765 ആയും വര്‍ധിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article