നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദമുണ്ടോ? ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 6 ഒക്‌ടോബര്‍ 2024 (20:04 IST)
ജീവിതശൈലി രോഗങ്ങളില്‍ പ്രധാനിയാണ് രക്തസമ്മര്‍ദ്ദം. പല കാരണങ്ങള്‍ കൊണ്ടും രക്തസമ്മര്‍ദ്ദം ഉണ്ടാകാം. നമ്മുടെ ജീവിതശൈലിയിലെ അപാകതകളായ വ്യായാമ കുറവ്, പുകവലി, പൊണ്ണത്തടി എന്നിവ രക്തസമ്മര്‍ദ്ദത്തിനുള്ള പ്രധാന കാരണങ്ങളാണ്. അതുപോലെതന്നെ വിറ്റാമിന്‍ ഡി, പൊട്ടാസ്യം എന്നിവയുടെ കുറവും രക്തസമ്മര്‍ദ്ദം ഉണ്ടാകാന്‍ കാരണമാകാം. കൂടാതെ അമിതമായ മാനസിക സമ്മര്‍ദ്ദം, പ്രായ കൂടുതല്‍,ജീനുകളില്‍ വ്യതിയാനം എന്നിവയുള്ളവരിലും രക്തസമ്മര്‍ദ്ദം ഉണ്ടാകാറുണ്ട്. 
 
എന്നാല്‍ പാരമ്പര്യമായി രക്തസമ്മര്‍ദ്ദം ഉള്ളവരും നമുക്കിടയിലുണ്ട്. അമിതമായ രക്തസമ്മര്‍ദ്ദം രോഗങ്ങള്‍ക്കും കാരണമായിരിക്കാം. അതില്‍ പ്രധാനമാണ് ഹൃദയാഘാതം. രക്തസമ്മര്‍ദ്ദം തിരിച്ചറിയുന്നതിന് ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. തലവേദന, തലകറക്കം, കാഴ്ച മങ്ങള്‍, നടക്കുമ്പോഴുള്ള കിതപ്പ്, അമിതമായ നെഞ്ചിടിപ്പ് എന്നിവയാണ് രക്തസമ്മര്‍ദ്ദം ഉള്ളവരുടെ ലക്ഷണങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article